Latest NewsNewsIndia

‘ഓരോ ഹിന്ദുവും നാല് കുട്ടികളെ ജനിപ്പിക്കണം, അതില്‍ രണ്ട് പേരെ ആർ.എസ്.എസിന് നല്‍കണം’: വിവാദ പരാമർശവുമായി സാധ്വി ഋതംബര

കാണ്‍പൂര്‍: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ഓരോ ഹിന്ദുവും നാല് കുട്ടികള്‍ക്ക് വീതം ജന്മം നല്‍കണമെന്നും അതില്‍ രണ്ട് കുട്ടികളെ രാജ്യത്തിന് നല്‍കണമെന്നും വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി ഋതംബര. ഉത്തർപ്രദേശിലെ കാൺപൂരിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തിയ രാമോത്സവ് പരിപാടിയിൽ പങ്കെടുക്കവയെയാണ് സാധ്വി ഋതംഭരയുടെ വിവാദ പരാമർശം. ഹിന്ദു രാഷ്ട്രം സാധ്യമാവുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും ഇവർ പറഞ്ഞു.

ഡൽഹിയിൽ വെച്ച് നടന്ന ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്ക് നേരെ ആക്രമണമഴിച്ചുവിട്ടവര്‍ ഹിന്ദുക്കളുടെ വളര്‍ച്ചയില്‍ അസൂയപ്പെടുന്നവരാണെന്നും അവർ പറഞ്ഞു. ഈ മനോഹരമായ അവസരത്തിൽ ഒരു രാമഭക്തയാകാൻ കഴിഞ്ഞത് ഒരു ഭാഗ്യമാണെന്നും ഇവർ പറഞ്ഞു. ഏകസിവില്‍ കോഡ് നയം ഇന്ത്യയില്‍ നടപ്പാക്കണമെന്നും അങ്ങനെയാണെങ്കില്‍ ജനസംഖ്യയില്‍ അസന്തുലിതാവസ്ഥ ഉണ്ടാവില്ലെന്നും അവര്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

Also Read:പാർട്ടി കൂടെയുണ്ട്, ഹൈക്കോടതിയിലേക്ക് അഭിഭാഷകനെ ചുമതലപ്പെടുത്തിയത് ഡി.വൈ.എഫ്.ഐ: ഷെജിൻ

‘നാം രണ്ട് നമുക്ക് രണ്ട് ഇതാണ് നമ്മളിപ്പോള്‍ സ്വീകരിക്കുന്ന നിലപാട്. എന്നാല്‍ എല്ലാ ഹിന്ദുക്കളോടും നാല് കുട്ടികളെ ജനിപ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. അതില്‍ രണ്ട് കുട്ടികളെ ആർ.എസ്.എസിനോട് വിശ്വ ഹിന്ദു പരിഷത്തിനോ നൽകണം. അവർ രാജ്യത്തെ സേവിക്കും. മറ്റ് രണ്ട് കുട്ടികളെ നിങ്ങള്‍ക്ക് വളര്‍ത്താം. അങ്ങനെയെങ്കില്‍ ഇന്ത്യ എത്രയും പെട്ടന്ന് ഹിന്ദു രാഷ്ട്രമാവും,’ ഋതംബര പറയുന്നു.

രാജ്യത്തിന്റെ ഉയർച്ചയിലും പുരോഗതിയിലും അസൂയയുള്ളവരാണ് ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്ര അലങ്കോലപ്പെടുത്തിയതെന്നും ഇവർ പറഞ്ഞു. ‘ഡൽഹിയിലെ ജാഥയെ ആക്രമിച്ചവർ ഇന്ത്യയുടെ പുരോഗതിയിൽ അസൂയയുള്ളവരാണ്. തങ്ങളുടെ മതപരമായ ഘോഷയാത്രകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഹിന്ദുക്കൾ പ്രകോപിതരാണ്. ഇത് ശരിയല്ലെന്ന് മുസ്‌ലിങ്ങൾ മനസ്സിലാക്കണം’, അവർ പറഞ്ഞു.

Also Read:‘മുൻപൊരു ക്രിസ്ത്യൻ പെൺകുട്ടി ഉണ്ടായിരുന്നു, വീട്ടുകാർ പിടിച്ചപ്പോൾ ‘സഖാ, പ്രാർത്ഥിക്കണേ’ എന്നവൾ പറഞ്ഞു’: ഷെജിൻ

അതേസമയം, സമാന ആവശ്യമുന്നയിച്ച് അഖില ഭരത് സന്ത് പരിഷത്തിന്റെ നേതാവ് യതി നരസിംഹാനന്ദും രംഗത്തെത്തിയിരുന്നു. ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമാകുന്നത് ഒഴിവാക്കാൻ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്നായിരുന്നു വിവാദ പുരോഹിതൻ യതി നരസിംഹാനന്ദിന്റെ പ്രസ്താവന. ഹരിദ്വാർ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഇവരുടെ പ്രസ്താവന.

ഇന്ത്യ ഒരു മുസ്‌ലിം രാഷ്ട്രമാകാതിരിക്കാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഒരു ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്നും എന്നാല്‍ ന്യൂനപക്ഷമായ മുസ്‌ലിങ്ങൾ കൂടുതല്‍ കുട്ടികളെ ജനിപ്പിച്ച് അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇയാള്‍ ആരോപിച്ചു. രണ്ട് കുട്ടികളെ മാത്രം പ്രസവിക്കാന്‍ പൗരന്മാരോട് ആവശ്യപ്പെടുന്ന ഒരു നിയമം നമ്മുടെ രാജ്യത്ത് ഇല്ലെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button