KeralaLatest NewsNews

ക്ഷേത്ര രക്ഷാ മാര്‍ച്ചുമായി വിശ്വ ഹിന്ദു പരിഷത്ത്

ക്ഷേത്രം വിശ്വാസികളുടെ സ്വന്തമെന്ന് വിജി തമ്പി

തൃശൂര്‍: ക്ഷേത്ര രക്ഷാ മാര്‍ച്ചുമായി വിശ്വ ഹിന്ദു പരിഷത്ത്. സിപിഎമ്മിന്റെയും ഇടതു സര്‍ക്കാരിന്റെയും ക്ഷേത്ര വിരുദ്ധ നിലപാടിനെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ക്വിറ്റ് ഇന്ത്യ ദിനത്തിലാണ് മാര്‍ച്ച് നടക്കുക. വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ വിജി തമ്പി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. മിത്ത് കുത്തുന്നവര്‍ അമ്പലം ഒഴിയണമെന്നും, ക്ഷേത്രം വിശ്വാസികളുടെ സ്വന്തമാണെന്നും, അവിശ്വാസികളെ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കണമെന്നും വിജി തമ്പി ഫേസ്ബുക്കില്‍ കുറിച്ചു. വിവിധ ഹൈന്ദവ സംഘടനകളുടെ ആഭ്യമുഖ്യത്തിലാണ് മാര്‍ച്ച് നടത്തുന്നത്.

Read Also: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം: ‘എന്റെ മണ്ണ് എന്റെ രാജ്യം’ പരിപാടി സംഘടിപ്പിക്കും

വിവിധ ഹൈന്ദവ സംഘടന പ്രമുഖര്‍ മാര്‍ച്ചിന്റെ ഭാഗമാകും. ക്ഷേത്രം മതേതതര സ്ഥാപനമല്ലെന്നും സിപിഎം ക്ഷേത്രം വിട്ട് പോകണമെന്നും ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് വിട്ട് നല്‍കണമെന്നുമാണ് മാര്‍ച്ചിന്റെ മുദ്രാവാക്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button