ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്ന ഇന്ത്യൻ വനിതാ ടീമിന്റെ അംഗസംഖ്യ കുറയ്ക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. 30 പേരിൽ താഴെയായിരിക്കണം കളിക്കാരും കോച്ചുമാരും അടങ്ങിയ സംഘത്തിന്റെ വലുപ്പമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻറെ ആവശ്യം. ബയോ സുരക്ഷ കാരണങ്ങളാലാണ് ഈ ആവശ്യം ഉന്നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും അടങ്ങിയ പാരമ്പരയിലേക്ക് ഇന്ത്യയ്ക്ക് ചെറിയ സംഘത്തെ തിരഞ്ഞെടുക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. 20-24 അംഗ കളിക്കാരുടെ സംഘത്തെ തിരഞ്ഞെടുക്കുക എന്നത് വനിതാ ടീം സെലക്ടർമാർക്ക് അല്പം വെല്ലുവിളി നിറഞ്ഞ കാര്യമാകും. പുതിയ കോച്ച് രമേശ് പവാറിനെ നിയമിച്ച ശേഷം സെലക്ടർമാർ ഉടൻ ടീം തെരഞ്ഞെടുപ്പിനായി കൂടുമെന്നാണ് അറിയുന്നത്.
Post Your Comments