കാലിഫോര്‍ണിയ: വീടിന്റെ ബാല്‍ക്കണി തകര്‍ന്ന് പതിനഞ്ചുപേര്‍ പാറക്കൂട്ടത്തിലേക്ക് വീഴുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. കാലിഫോര്‍ണിയയിലെ മാലിബുവിലാണ് സംഭവം. അയല്‍വാസിയുടെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തു വന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെങ്കിലും ആര്‍ക്കും ജീവന്‍ നഷ്ടമായില്ല.
Shocking video of the moments a balcony collapses in #Malibu injuring several people. #CBSLA https://t.co/6lEnD4DxkW pic.twitter.com/1dhVsPWhi9
— Mike Rogers (@MikeRogersTV) May 9, 2021
ഗുരുതര പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ ബാല്‍ക്കണയില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്ത അതിഥികളാണ് അപകടത്തില്‍പ്പെട്ടത്. മെയ് എട്ടിനാണ് സംഭവം. കോവിഡ് മഹാമാരിയില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാകുമ്പോള്‍ ഇത്തരത്തിലൊരു പാര്‍ട്ടി സംഘടിപ്പിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണുയരുന്നത്.
അതേസമയം ഒരു കൂട്ടം ചെറുപ്പക്കാര്‍ക്ക് ആണ് ഈ വീട് വാടകയ്ക്ക് നല്‍കിയതെന്ന് വീടിന്റെ ഉടമ പറഞ്ഞു. ആറ് പേര്‍ക്കാണ് താന്‍ വീട് വാടകയ്ക്ക് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ 30 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആളുകള്‍ വീട്ടിലെത്തിയിട്ടുണ്ടെന്ന് ഉടമയെ അയല്‍ക്കാര്‍ അറിയിച്ചതോടെ വീട് വാടകയ്‌ക്കെടുത്ത വ്യക്തിയെ വിളിച്ച് അതിഥികളെ പറഞ്ഞു വിടാന്‍ വീട്ടുടമ പറഞ്ഞിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാല്‍ക്കണിയുടെ അവശിഷ്ടങ്ങള്‍ പരിശോധിച്ച അഗ്‌നിശമന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട് വാസയോഗ്യമല്ലെന്ന് അറിയിച്ചു.
READ MORE: മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ലീഗ് നേടുക എളുപ്പമാകില്ല: ജർഗൻ ക്ലോപ്പ്
റഷ്യയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയുടെ ഒരു ഭാഗം തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അപകടത്തില്‍ രണ്ട് യുവതികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇസെവ്‌സ്‌ക് നഗരത്തിലായിരുന്നു സംഭവം. രണ്ട് സ്ത്രീകള്‍ കെട്ടിടത്തിന് മുന്നിലെ പടികളിലൂടെ മുകളിലേക്ക് നടക്കുകയായിരുന്നു. ഇതിനിടെ ഉയരമുള്ള കെട്ടിടത്തിന്റെ ഒരു നിലയില്‍ നിന്ന് ബാല്‍ക്കണിയുടെ ഭാഗങ്ങള്‍ തകര്‍ന്ന് താഴേയ്ക്ക് വീണു. യുവതികള്‍ ഒരു സ്റ്റെപ് കൂടി മുന്നോട്ട് വച്ചിരുന്നെങ്കില്‍ അപകടത്തില്‍പെടുമായിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്.
Post Your Comments