കൊവിഡ് വാക്സിൻ കണ്ടുപിടിച്ച് ഉത്പാദനവും വിതരണവും ആരംഭിച്ച സമയത്ത് കേന്ദ്രത്തിനെതിരെയും വാക്സിനെതിരെയും വലിയൊരു വിഭാഗം തന്നെ രാജ്യത്ത് തലയുയർത്തിയിരുന്നു. കേന്ദ്രം കണ്ടുപിടിക്കുന്ന വാക്സിനിൽ വിശ്വാസമില്ലെന്നായിരുന്നു ഇക്കൂട്ടർ പരസ്യമായി പറഞ്ഞത്. എന്നാൽ, ഇന്ന് അതേ ആളുകൾ തന്നെ വാക്സിൻ സ്വീകരിക്കാൻ ക്യൂ നിൽക്കുകയാണ്. ഇന്ത്യൻ വാക്സിനെതിരെ ഇന്ത്യൻ മാധ്യമങ്ങളും നേതാക്കളും ശബദമുയർത്തിയ സംഭവത്തിൽ ചില കണക്കുകൾ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പത്രപ്രവർത്തകയും സംവിധായികയും തിരക്കഥാകൃത്തുമായ ജ്യോതി കപൂർ ദാസ്. ജ്യോതി ദാസിന്റെ ട്വിറ്റർ പോസ്റ്റ് ഇങ്ങനെ:
കൊവിഡ് വൈറസിനെതിരെ പോരാടാൻ രാജ്യം കൊവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകൾ സ്വീകരിക്കാനൊരുങ്ങിയപ്പോൾ ബുദ്ധിജീവികളും ബിജെപി ഇതര രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ഇതിനെതിരെ ശബ്ദമുയർത്തി. വാക്സിനുകൾക്ക് ഫലപ്രാപ്തിയില്ലെന്നും മതിയായ പഠനങ്ങൾ നടത്താതെയാണ് വാക്സിൻ ഉത്പാദിപ്പിച്ചതെന്നും ഇവർ പ്രചരിപ്പിച്ചു. ഇന്ത്യൻ വാക്സിനെതിരെ മാധ്യമങ്ങളും നിലയുറപ്പിച്ചു. ഈ സമയത്ത്, വാക്സിനെതിരെ ഓരോ മാധ്യമങ്ങളിലും വന്നത് നൂറുകണക്കിനു വാർത്തകളാണ്. അതിന്റെ ലിസ്റ്റ് ഇങ്ങനെ:
ഇന്ത്യൻ എക്സ്പ്രസ് -182,
ലോക്സട്ട -172,
നവഭാരത് ടൈംസ് -236,
ഹിന്ദുസ്ഥാൻ സമയം -123,
ടൈംസ് ഓഫ് ഇന്ത്യ -28,
ദ വയർ -78,
ദ പ്രിന്റ് -59,
സ്ക്രോൾ -122,
ന്യൂസ്‌ലൻഡറി -54,
ആൾട്ട് ന്യൂസ് -78,
ഹിന്ദു -128 – 1260
വാക്സിനിനെതിരെ സംസാരിച്ച പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ ലിസ്റ്റ്:
കോൺഗ്രസ് പാർട്ടി -58,
സമാജ്‌വാദി പാർട്ടി -17,
ശിവസേന -27,
ഡിഎംകെ -13,
സിപിഎം -12
ടിഎംസി -12
വിരമിച്ച ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ, ജഡ്ജിമാർ, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ എന്നിവരടക്കം 172 ഓളം പേർ വാക്സിനെതിരെ സംസാരിച്ചിരുന്നു. വാക്സിനിനെതിരായി 342 കാർട്ടൂണിസ്റ്റുകൾ കാർട്ടൂണുകൾ വരച്ച് പ്രതിഷേധിച്ചു. ഇതിന്റെയെല്ലാം പുറമേ രാജ്യത്തെ ഒരു വലിയ വിഭാഗം ജനങ്ങളും വാക്സിൻ സ്വീകരിക്കേണ്ടെന്ന നിലപാടിലേക്ക് എത്തിച്ചേർന്നിരുന്നു. ജനുവരി 15 മുതൽ വാക്സിനേഷൻ ആരംഭിച്ചപ്പോൾ, കുറച്ച് ആളുകൾ മാത്രമാണ് വാക്സിൻ സെന്ററുകളിൽ വരുന്നത്. വാക്സിനേഷൻ ആരംഭിച്ച ആദ്യദിവസങ്ങളിൽ ഓറോ വാക്സിൻ കേന്ദ്രങ്ങളിലും റിപ്പോർട്ട് ചെയ്തത് 2,3 പേർ ആണ് വാക്സിൻ സ്വീകരിച്ചത് എന്നായിരുന്നു.
ഇന്ന് മുംബൈയിൽ വാക്സിൻ സ്വീകരിക്കുന്നതായുള്ള നീണ്ട നിര പരിശോധിച്ചാൽ, 60 വയസിനു മുകളിലുള്ള നൂറു കണക്കിനു ആളുകളെയാണ് കാണാൻ കഴിയുന്നത്. മാർച്ച് മുതൽ വാക്സിൻ സ്വീകരിക്കാതിരുന്നതെ എന്തുകൊണ്ടാണെന്ന് അവരോട് ആരെങ്കിലും ചോദിക്കണം. ആർക്കും വേണ്ടാതെ അനേകം ഡോസ് വാക്സിനുകളാണ് ആ സമയങ്ങളിൽ പാഴായി പോയത്. അവർക്ക് വേണ്ടി മാത്രമായി സൗകര്യങ്ങൾ ഒരുക്കിയിരുന്നപ്പോൾ ആരും വന്നില്ല. മാധ്യമങ്ങളും രാഷ്ട്രീയ പ്രവർത്തകരും സൃഷ്ടിച്ച ഭയം മൂലമാണ് അവരാരും അന്ന് വാക്സിനുകൾ എടുക്കാൻ വരാതിരുന്നത്. ഈ ഭയം, വാക്സിനേഷൻ മടി എന്നിവ കാരണം നിരവധി ദശലക്ഷം ഡോസ് വാക്സിൻ പാഴായി, പുതിയ ഓർഡറുകൾ വൈകി, ഉൽപാദന ശേഷി വിപുലീകരണം നടന്നില്ല, അതിന്റെയെല്ലാം പരിണിതഫലം ഇപ്പോൾ എല്ലാവർക്കും കാണാനാകും. അന്ന് വാക്സിനെതിരെ ശബദമുയർത്തിയവരും പ്രതിഷേധവും പ്രക്ഷോഭവും നടത്തിയവർ ഇന്ന് നിശബ്ദമായി വാക്സിനെടുക്കാൻ പോവുകയാണ്.
2/n When India decided to adopt the CovishieId & Covaxin, the intelligentsia, non-BJP pol parties, NGOs, all started speaking in the media alleging insufficient data on it’s efficacy, it’s fake, we will not take it. The media also launched a movement against the Indian vaccine.
— Jyoti Kapur Das (@jkd18) May 12, 2021
Post Your Comments