തിരുപ്പതി: ഓക്സിജന്‍ ലഭിക്കാതെ ആന്ധ്രയിൽ 11 കോവിഡ് രോഗികള്‍ കൂടി മരിണപ്പെട്ടു. തിരുപ്പതിയിലുള്ള റുയ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗികളാണ് മരിച്ചത്. ഓക്സിജന്‍ സിലിണ്ടര്‍ നിറയ്ക്കാന്‍ അഞ്ച് മിനിറ്റ് വൈകിയതാണ് ഈ ദാരുണ സംഭവത്തിന് കാരണമായത്. ഓക്സിജന്‍ സിലിണ്ടര്‍ നിറയ്ക്കാന്‍ വൈകിയതുമൂലം മര്‍ദ്ദം കുറഞ്ഞതാണ് രോഗികളുടെ മരണത്തിനിടയാക്കിയത്.
ഓക്സിജന്‍ വിതരണം അഞ്ച് മിനിറ്റിനുള്ളില്‍ പുനസ്ഥാപിക്കാന്‍ സാധിച്ചതുമൂലം കൂടുതല്‍ അപകടങ്ങള്‍ ഒഴിവായതായി അധികൃതര്‍ അറിയിച്ചു.
Also Read:ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതി വിവാഹം കഴിച്ചു; സാക്ഷ്യം വഹിച്ച് പോലീസ് സ്റ്റേഷൻ
30 ഡോക്ടര്‍മാരെ ഉടന്‍ തന്നെ ഐസിയുവിലേക്ക് മാറ്റി രോഗികള്‍ക്ക് വേണ്ട ചികിത്സ നല്‍കിയെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഓക്സിജന്‍ ദൗര്‍ലഭ്യം ഇല്ലെന്നും വേണ്ടത്ര വിതരണം നടക്കുന്നുണ്ടെന്നും കളക്ടര്‍ അറിയിച്ചു. റുയ ആശുപത്രിയിലെ ഐസിയുവില്‍ 700 കോവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്.
300 കോവിഡ് രോഗികള്‍ വാര്‍ഡുകളിലും ചികിത്സയിലുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി വൈ.എസ്. ജഗമോഹന്‍ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. ജില്ല കളക്ടറുമായും അദ്ദേഹം സംസാരിച്ചു. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തണമെന്നും ജഗമോഹന്‍ റെഡ്ഡി നിര്‍ദേശിച്ചു.
Post Your Comments