Latest NewsNewsIndia

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതി വിവാഹം കഴിച്ചു; സാക്ഷ്യം വഹിച്ച് പോലീസ്​ സ്​റ്റേഷൻ

കോവിഡിന്റെ പശ്​ചാത്തലത്തില്‍ ബന്ധുക്കളെ വിളിച്ച്‌​ വിവാഹം നടത്തുന്നതിന്​ കോടതി അനുമതി നിഷേധിച്ചിരുന്നു.

കോട്ട: അപൂർവങ്ങളിൽ അപൂർവമായ സംഭവത്തിന് സാക്ഷ്യം വഹിച്ച് രാജസ്ഥാൻ പോലീസ് സ്റ്റേഷൻ. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പൊലീസിന്റെ സാന്നിധ്യത്തില്‍ പ്രതിവിവാഹ കഴിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ്​ സംഭവം. പോലീസ്​ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ്​ ഇരുവരും വിവാഹം കഴിക്കാന്‍ ധാരണയിലെത്തിയതെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

Read Also: അനാവശ്യമായി പുറത്തിറങ്ങരുത്; ഇളവുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി; മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി

എന്നാൽ രാംഗഞ്ച്​ പൊലീസ്​ സ്​റ്റേഷന്​ സമീപത്തെ അമ്ബലത്തില്‍ വെച്ചായിരുന്നു വിവാഹം. വധുവിന്റെ സഹോദരനും വരന്റെ പിതാവും ചടങ്ങിനെത്തിയിരുന്നു. പെണ്‍കുട്ടി ഒരു മാസം മുമ്പ്​ പ്രതിക്കെതിരെ ഐ.പി.സി 376 സെക്ഷന്‍ പ്രകാരം പരാതി നല്‍കിയിരുന്നു. വിവാഹവാഗ്​ദാനം നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. തുടര്‍ന്ന്​ പൊലീസ്​ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുകയും ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. കോവിഡിന്റെ പശ്​ചാത്തലത്തില്‍ ബന്ധുക്കളെ വിളിച്ച്‌​ വിവാഹം നടത്തുന്നതിന്​ കോടതി അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്നാണ്​ പൊലീസിന്റെ സാന്നിധ്യത്തില്‍ ചെറിയ ചടങ്ങുകളോടെ വിവാഹം നടത്തിയത്​.

shortlink

Post Your Comments


Back to top button