ബംഗളൂരു: കൊവിഡ് രൂക്ഷമായതോടെ ഓക്സിജൻ ലഭിക്കാതെ മരണപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വർധനവുണ്ടായി. ഡൽഹി, ബംഗളൂരു തുടങ്ങിയ ഇടങ്ങളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാവുകയാണ്. ഓക്സിജൻ ക്ഷാമം അനുഭവിക്കുന്നവർക്ക് ആശ്വാസമായി ബംഗളൂരു എം പിയും യുവമോർച്ച ദേശീയ അധ്യക്ഷനും ആയ തേജസ്വി സൂര്യ. വീട്ടുപടിക്കൽ ഓക്സിജൻ ബാങ്ക് എന്ന ബൃഹത്തായ പദ്ധതിയാണ് തേജസ്വി നടപ്പിലാക്കിയിരിക്കുന്നത്.
Also Read:അടുത്ത സീസണിലും ബാഴ്സലോണയിൽ തുടരുമെന്ന് കോമാൻ
കോവിഡ് രോഗബാധിതർ ആയി വീടുകളിൽ കഴിയുന്ന രോഗികൾക്ക് ഓക്സിജൻ ലെവൽ താഴുന്ന സാഹചര്യം ഉണ്ടായാൽ അവർക്ക് ഹെല്പ്ലൈൻ നമ്പർ ആയ 080 6191 4960 വിളിക്കാം. ഉടൻ തന്നെ അവർക്ക് ഓക്സിജൻ ലഭ്യമാക്കും. ഇതിനായി ഓക്സിജൻ കോണ്സന്റ്റേറ്ററുകൾ എത്തും. ഓക്സിജൻ ലെവൽ പഴയ രീതിയിൽ എത്തുന്നത് വരെ ഇത് ഉപയോഗിക്കാം, ഇതിനു ശേഷം അത് തിരികെ ഏൽപ്പിക്കാനായി അതേ നമ്പറിൽ വിളിച്ചാൽ മതി.
ബാംഗ്ലൂർ നഗരത്തിലെ ഓട്ടോ ഡ്രൈവർമാർയുടെ സഹകരണത്തോടെ ആണ് ഈ ഓക്സിജൻ കോണ്‍സെൻട്രേറ്ററുകൾ രോഗികൾക്കായി എത്തിക്കുത്. തേജസ്വി സൂര്യയുടെ അഭ്യർത്ഥന മാനിച്ചു മുന്നോട്ട് വന്ന അനേകം പ്രവാസി സംഘടനകൾ, സ്വകാര്യ സംരംഭകർ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ മുഖേനയാണ് ഏറ്റവും വേഗത്തിൽ ഓക്സിജൻ കോണ്‍സെൻട്രേറ്ററുകൾ ലഭ്യമാക്കാൻ സാധിച്ചത്. തേജസ്വിക്ക് വൻ ജനപിന്തുണയാണ് ഇക്കാര്യത്തിൽ ലഭിക്കുന്നത്.
Post Your Comments