തലാല: സിംഹത്തില്‍ നിന്നും ആടിനെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. ഗിര്‍ സോംനാഥ് ജില്ലയിലെ തലാല താലൂക്കിലെ മധുപൂര്‍ ഗ്രാമത്തിലാണ് സംഭവം. വള വില്‍പ്പനക്കാരനായ ബഹദൂര്‍ ദാബി (35) യെയാണ് സിംഹം കടിച്ചു കൊന്നത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മധുപൂര്‍ ഗ്രാമത്തിലെ കുടിലിന് പുറത്തെത്തിയ സിംഹം കെട്ടിയിട്ട ആടിനെ ആക്രമിക്കുകയായിരുന്നു.
പുറത്തു കിടന്നുറങ്ങുകയായിരുന്ന ദാബി ഇതു കണ്ട് ആടിനെ രക്ഷിക്കാന്‍ ഓടി. എന്നാല്‍ സിംഹം ഉടന്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു. ദാബിയെ ക്രൂരമായി ആക്രമിച്ച് സിഹം അടുത്തുള്ള മാമ്പഴത്തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വനപാലകര്‍ സ്ഥലത്തെത്തി സിംഹത്തെ പിടികൂടി.
”ആ മനുഷ്യന്‍ തന്റെ ആടിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും സിംഹം അവന്റെ നേരെ തിരിഞ്ഞു അവനെ കൊന്നു മൃതദേഹം വലിച്ചിഴച്ചു. ഡാബിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പറഞ്ഞതനുസരിച്ച് നടത്തിയ തിരച്ചിലിലാണ് അദ്ദേഹത്തിന്റെ കുടിലില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള ഒരു മാമ്പഴത്തോട്ടത്തില്‍ മരിച്ച നിലയില്‍ ഞങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹത്തിനടുത്തു നിന്നും 20 മീറ്റര്‍ അകലെയുള്ള ആടിനെ തിന്നുന്ന സിംഹത്തെയും ഞങ്ങള്‍ കണ്ടെത്തുകയായിരുന്നു, ”തലാലയിലെ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ആര്‍എഫ്ഒ) ബിമല്‍കുമാര്‍ ഭട്ട് പറഞ്ഞു.
സിംഹത്തിന്റെ പല്ലുകള്‍ മൂലം ഡാബിയുടെ കഴുത്തിനും വയറിനും ആഴത്തിലുള്ള പരിക്കുകള്‍ ഉണ്ടെന്നും അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചുവെന്നും ആര്‍എഫ്ഒ പറഞ്ഞു.
സിംഹത്തിന് ഏകദേശം അഞ്ച് വയസ്സ് പ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാസനിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് സിംഹത്തെ മാറ്റി. അതേസമയം സിംഹം ആ മനുഷ്യനെ കൊന്നെങ്കിലും മൃതദേഹം ഭക്ഷിച്ചില്ലെന്നും ഭട്ട് കൂട്ടിച്ചേര്‍ത്തു.
Post Your Comments