Latest NewsKeralaNews

സ്വകാര്യ ആശുപത്രികളുടെ കഴുത്തറുപ്പ് തുടരുന്നു; അഞ്ച് ദിവസത്തെ പിപിഇ കിറ്റിന് 37572 രൂപ; ഓക്‌സിജന് 42600 രൂപ

മാധ്യമങ്ങളില്‍ വാര്‍ത്തവരുകയും നാട്ടുകാര്‍ പ്രശ്‌നത്തിലിടപെടുകയും ചെയ്തതോടെ ഏതു വിധേനയും പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗ്ഗം നോക്കുകയാണ് ആശുപത്രി അധികൃതര്‍.

തിരുവനന്തപരം: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികളില്‍ നിന്ന് അമിത നിരക്ക് ഈടാക്കരുതെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ ആവര്‍ത്തിച്ച്‌ വ്യക്തമാക്കുമ്പോഴും സ്വകാര്യ ആശുപത്രികളുടെ കഴുത്തറപ്പ് തുടരുകയാണ്. ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രി, പാറശ്ശാലയിലെ എസ്പി ആശുപത്രി, കട്ടാക്കടയിലെ സ്വകാര്യ ആശുപത്രി തുടങ്ങിയ നിരവധി സ്വകാര്യ ആശുപത്രികളാണ് ദുരന്തകാലത്ത് കൊള്ള ലാഭമുണ്ടാക്കുന്നത്.

ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രി അഞ്ചുദിവസത്തെ പിപിഇ കിറ്റിന് മാത്രം കൊവിഡ് രോഗിയില്‍ നിന്ന് ഈടാക്കിയത് 37532 രൂപ. തൃശ്ശൂര്‍ സ്വദേശിയായ രോഗിയില്‍ നിന്ന് 67880 രൂപയാണ് കൊവിഡ് ചികില്‍സക്കായി വാങ്ങിയത്. ഇതില്‍ 37572 രൂപയും പിപിഇ കിറ്റിനാണ് ഈടാക്കിയത്. ഇതേ അതേ ആശുപത്രയില്‍ 10 ദിവസം കിടന്ന അന്‍സലില്‍ നിന്ന് പിപിഇ കിറ്റിനായി ഈടാക്കിയത് 44000 രൂപയാണ്. മറ്റു ചികില്‍സക്കുള്‍പ്പെടെ ആന്‍സലനില്‍ നിന്ന് വാങ്ങിയത് 1,67381 രൂപയണ്. ഐസിയു സൗകര്യങ്ങളൊന്നുമില്ലാത്ത ആശുപത്രിയാണ് അന്‍സലില്‍ നിന്ന് ഈ തുക വാങ്ങിയത്. എറണാകുളം ഡിഎംഒക്കും പോലിസിനും പരാതി നല്‍കിയിരിക്കുകയാണ് അന്‍സല്‍. പാറശ്ശാല എസ്പി ആശുപത്രിയില്‍ അഞ്ച് ദിവസത്തെ ഓക്‌സിജന് മാത്രമായി കൊവിഡ് രോഗിയില്‍ നിന്ന് ഈടാക്കിയത് 42600 രൂപയാണ്.

Read Also: ‘മാധ്യമങ്ങള്‍ സംഘപരിവാറിന് കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്’; ഏഷ്യാനെറ്റിന്റെ മാപ്പപേക്ഷയിൽ രോഷാകുലയായി രശ്മിത

നെയ്യാറ്റിന്‍കര സ്വദേശിയായ നസീമയില്‍ നിന്നാണ് ഈ തുക എസ്പി ആശുപത്രി ഈടാക്കിയത്. ഇതിന് പുറമെ ചികില്‍സക്കായി 66950 രൂപയും രോഗിയില്‍ നിന്ന് ഈടാക്കി. എന്നാല്‍ ഭീമമായ തുക ഈടാക്കിയിട്ടും നസീമയുടെ നില ഗുരുതരമായി തുടര്‍ന്നു. ഉടനെ ബന്ധുക്കള്‍ തുക അടച്ച്‌ രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായ നസീമ പിറ്റേ ദിവസം മരണപ്പെട്ടു. മതിയായ ചികിത്സ ലഭ്യമാക്കാതെ വന്‍ തുക വാങ്ങിയതിന് ബന്ധുക്കള്‍ ഡിഎംഒക്കും പോലിസിനും പരാതി നല്‍കി. പരാതി നല്‍കിയതോടെ ആശുപത്രി മനേജ് മെന്റ് 50000 തിരികെ തരാമെന്നും കേസില്‍ നിന്ന് പിന്‍വാങ്ങണമെന്നും ബന്ധുക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മാധ്യമങ്ങളില്‍ വാര്‍ത്തവരുകയും നാട്ടുകാര്‍ പ്രശ്‌നത്തിലിടപെടുകയും ചെയ്തതോടെ ഏതു വിധേനയും പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗ്ഗം നോക്കുകയാണ് ആശുപത്രി അധികൃതര്‍. പോലിസിനോടും ഡിഎംഒയോടും എസ്പിആശുപത്രി അധികൃതര്‍ പറഞ്ഞത്, ബില്ല് എഴുതിയത് മാറിപ്പോയി എന്നാണ്.

കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി, പണം അടക്കാത്തതിനാല്‍ കൊവിഡ് മൂലം മരണപ്പെട്ട വ്യക്തിയുടെ മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ മോര്‍ച്ചറിയിലാക്കി. 16 ദിവസത്തെ ചികിത്സക്ക് നാലര ലക്ഷത്തിന്റെ ബില്ലാണ് നല്‍കിയത്. കരമന സ്വദേശി ഷാജഹാന്റെ മൃതദേഹമാണ് പണമടക്കാന്‍ വൈകുന്നുവെന്ന് പറഞ്ഞ് ആശുപത്രി മാനേജ്‌മെന്റ് തടഞ്ഞുവച്ചത്. കഴിഞ്ഞ 22നാണ് ഷാജഹാനും ഭാര്യയും മകനും കൊവിഡ് ചികിത്സ തേടി ആശുപത്രിയിലെത്തിയത്. മകനും ഭാര്യയും തൊട്ടടുത്ത ദിവസം തന്നെ ഡിസ്ചാര്‍ജ്ജായി. എന്നാല്‍ ഷാജഹാന്റെ അസുഖം മൂര്‍ച്ചിച്ചു. ഒടുവില്‍ വെള്ളിയാഴ്ച ഷാജഹാന്‍ മരിച്ചു. മൃതശരീരം ആവശ്യപ്പെട്ടപ്പോഴാണ് 4,45808 രൂപ ബില്‍ തുക കാണിച്ചത്. ഇത്രയും തുക അടക്കാന്‍ ഇപ്പോള്‍ കയ്യിലില്ലെന്ന് പറഞ്ഞതോടെ, പണം അടച്ചാലെ മൃതദേഹം വിട്ടു നല്‍കുകയുള്ളു എന്നു ആശുപത്രി മാനേജ്‌മെന്റ് വാശി പിടിച്ചു. മൃതശരീരം വിട്ടു നല്‍കാതെ മോര്‍ച്ചറിയിലാക്കി. തുടര്‍ന്ന് ബന്ധുക്കള്‍ വിവാദമാക്കിയതോടെ ഒന്നര ലക്ഷം രൂപ അടച്ചാല്‍ മതിയെന്നായി. ഈ തുക അടച്ചതോടെയാണ് മൃതദേഹം വിട്ടുനല്‍കിയത്. അമിത തുക ഈടാക്കിയതിനെതിരേ ഷാജഹാന്റെ ബന്ധുക്കള്‍ ഡിഎംഒക്ക് പരാതി നല്‍കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button