
കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗംചെയ്ത സംഭവത്തിൽ മുഖ്യപ്രതികളിൽ ഒരാൾകൂടി അറസ്റ്റിൽ ആയിരിക്കുന്നു. എഴുകോൺ പോച്ചക്കോണം തെങ്ങഴികത്ത് വീട്ടിൽ ആദർശ് (പൊറിഞ്ചു-21) ആണ് കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ പിടിയിലായിരിക്കുന്നത്. കേസിൽ ഒരു പ്രതിയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ള പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ പൂയപ്പള്ളി സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ വിവരം പുറം ലോകമറിയുന്നത്. തുടർന്ന് ലോക്കൽ പോലീസിൽ നിന്നും അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഡിവൈ.എസ്.പി. ആർ.അശോക് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ശിവശങ്കരപ്പിള്ള, അജയകുമാർ, രാധാകൃഷ്ണപിള്ള, ക്രൈംബ്രാഞ്ച് എസ്.സി.പി.ഒ. ബിനു എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments