മുംബൈ: ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.
20 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. നാല് പേര് സ്റ്റാന്‍ഡ് ബൈ താരങ്ങളായിട്ടും തിരഞ്ഞെടുത്തിട്ടുണ്ട്. തകര്‍പ്പന്‍ ഫോമിലുള്ള യുവതാരം പൃഥ്വി ഷായെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്.അശ്വിന്, രവീന്ദ്ര ജദേജ, അക്സര്‍ പേട്ടല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്.
കെ.എല്‍ രാഹുലും വൃദ്ധിമാന്‍ സാഹയും ഫിറ്റ്നസ് വീണ്ടെടുത്താല്‍ ടീമിലുള്‍പ്പെടുത്തും.
Post Your Comments