ചാമ്പ്യൻസ് ലീഗ് സെമിയിൽ ചെൽസിയോട് പരാജയപ്പെട്ട ശേഷം റയൽ മാഡ്രിഡ് താരം ഹസാർഡ് സന്തോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും വിവാദമായതോടെ താരം മാപ്പു പറഞ്ഞു. താൻ ആരാധകരുടെയും മാധ്യമങ്ങളുടെയും വാക്കുകൾ വായിച്ചുവെന്നും, ആരാധകരെ വേദനിപ്പിക്കുക തന്റെ ഉദ്ദേശമല്ലായിരുന്നു എന്നും ഹസാർഡ് പറഞ്ഞു. ഹസാർഡ് തന്റെ മുൻ ടീമായ ചെൽസിയിൽ തന്റെയൊപ്പം കളിച്ചവരോട് ചിരിച്ച് സംസാരിക്കുന്നതായിരുന്നു വിവാദമായത്.
റയൽ മാഡ്രിഡിനായി കളിക്കുന്ന എന്നും തന്റെ സ്വപ്നമായിരുന്നുവെന്നും, ഇവിടെ വിജയിക്കാൻ മാത്രമാണ് താൻ കളിക്കുന്നതെന്നും ഹസാർഡ് പറഞ്ഞു. സീസൺ ഇനിയും കഴിഞ്ഞില്ലെന്നും ലീഗ് കിരീടത്തിനായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതോടെ റയലിന്റെ ഏക കിരീട പ്രതീക്ഷ സ്പാനിഷ് ലീഗാണ്.
Post Your Comments