തൃശൂർ: ത്യശ്ശൂരിൽ ടോറസ് ലോറിയിലും കാറിലും കടത്തുകയായിരുന്ന 214കുപ്പി (200ലിറ്റർ ) വ്യാജ മദ്യം തൃശൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹരിനന്ദനും അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തിൽ ഉള്ള ഷാഡോ അംഗങ്ങളും ചേർന്ന് പിടികൂടിയിരിക്കുന്നു. തൃശ്ശൂർ സ്വദേശികൾ ആയ നെന്മണിക്കര, ചിറ്റിശ്ശേരി ദേശശത്തു നടുവിൽ വീട്ടിൽ ധനേഷ് (32), എറവക്കാട് ദേശത്തു കണ്ണംകുളം വീട്ടിൽ സതീഷ് സത്യൻ (31), നെന്മണിക്കര ദേശത്തു അച്ചു (25)കല്ലൂർ പുല്ലുകുത്തി ദേശത്തു കുരുതാളി കുന്നേൽ സഞ്ജയ്കുമാർ (31)എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
ലോക്ക് ഡൗൺ ആഘോഷമാക്കാൻ ബാംഗ്ലൂരിൽ നിന്നും ഓട്ടു കമ്പനികൾക്ക് കളിമണ്ണ് കടത്തുന്ന ടോറസ് ലോറിയിൽ മണ്ണിനടിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു വ്യാജമദ്യം. വിൽപനക്കായി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 69 കുപ്പി കർണാടക മദ്യം മരത്തകരയിൽ വച്ചു തൃശ്ശൂർ എക്‌സൈസ് റേഞ്ച് പാർട്ടി പിടികൂടി തുടർന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ചിറ്റിശ്ശേരിയിൽ ഓട്ടു കമ്പനിയിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ നിന്നും 145കുപ്പി മദ്യവും പിടികൂടുകയായിരുന്നു ഉണ്ടായത്. കർണാടകയിൽ നിന്നും 350രൂപക്ക് വാങ്ങുന്ന മദ്യം 2500മുതൽ 3000രൂപയ്ക്കാണ് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നത്.
തൃശ്ശൂർ എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർമാരായ സി യു ഹരീഷ്, സജീവ്, സുനിൽകുമാർ, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ടീം അംഗങ്ങൾ ആയ പ്രിവന്റീവ് ഓഫീസർ സതീഷ് കുമാർ, കൃഷ്ണപ്രസാദ്, ടി ആർ സുനിൽ, ഷാജു എം ജി, തൃശ്ശൂർ റേഞ്ചിലെ ഉദ്യോഗസ്ഥർ ആയ വിനോജ്, സനീഷ്‌കുമാർ, ബിബിൻ ചാക്കോ, ശ്രീരാഗ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
Post Your Comments