അബുദാബി: അബുദാബിയില്‍ മണിക്കൂറില്‍ 205 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച സോഷ്യൽ മീഡിയ താരത്തിനും സുഹൃത്തിനും തടവുശിക്ഷയും പിഴയും വിധിച്ചിരിക്കുന്നു. കാറും ഇരുവരുടെയും ഫോണും പൊലീസ് പിടിച്ചെടുത്തിരിക്കുന്നു.
ഇവര്‍ക്ക് കോടതി ഒരു ലക്ഷം ദിര്‍ഹം വീതം പിഴയും മൂന്നുമാസം തടവുശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്. വാഹനമോടിച്ച സോഷ്യല്‍ മീഡിയ താരത്തിന്‍റെ ഡ്രൈവിങ് ലൈസന്‍സ് ആറുമാസത്തേക്ക് റദ്ദാക്കുകയും ചെയ്യുകയുണ്ടായി. രണ്ടുപേര്‍ക്കും ആറുമാസത്തേക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചു. അബുദാബിയിലെ ഒരു ദ്വീപിലാണ് സംഭവം ഉണ്ടായത്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റി തന്‍റെ ആഢംബര കാര്‍ അതിവേഗത്തില്‍ ഓടിക്കുന്നത് സുഹൃത്ത് വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു.
Post Your Comments