COVID 19Latest NewsNewsIndia

കോവിഡ് രോഗികൾക്ക് സൗജന്യമായി ഓക്സിജ൯ സിലിണ്ടറുകൾ എത്തിക്കാ൯ ഭാര്യയുടെ ആഭരണങ്ങൾ വിറ്റ് യുവാവ്

വിവാഹ ആവശ്യങ്ങള്‍ക്കുള്ള മണ്ഡപങ്ങള്‍ അലങ്കരിക്കുന്ന ജോലിയാണ് പസ്കല്‍ സല്‍ദാനയ്ക്ക്

മുംബൈ : കോവിഡ് രോഗികൾക്ക് സൗജന്യമായി ഓക്സിജന്‍ സിലിണ്ടറുകൾ വിതരണം ചെയ്യാൻ ആഭരണങ്ങൾ വിറ്റ് മാതൃകയായിരിക്കുകയാണ് ഒരു കുടുംബം. മുംബൈയിലെ പസ്‍കല്‍ സല്‍ദാനയാണ് കോവിഡ് രോഗികൾക്ക് സൗജന്യമായി ഓക്സിജന്‍ സിലിണ്ടറുകൾ വിതരണം ചെയ്യാൻ ഭാര്യയുടെ ആഭരണങ്ങൾ വിറ്റിരിക്കുന്നത്.

വിവാഹ ആവശ്യങ്ങള്‍ക്കുള്ള മണ്ഡപങ്ങള്‍ അലങ്കരിക്കുന്ന ജോലിയാണ് പസ്കല്‍ സല്‍ദാനയ്ക്ക്. തന്റെ ഭാര്യയുടെ ആഗ്രഹ പ്രകാരമാണ് സൗജന്യമായി ഓക്സിജന്‍ സിലിണ്ടറുകൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കിഡ്‍നി പേഷ്യന്‍റാണ് സല്‍ദാനയുടെ ഭാര്യ. കഴിഞ്ഞ അഞ്ചുവര്‍ഷമായി അവര്‍ക്ക് ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്നു. ഓക്സിജന്‍റെ സഹായമില്ലാതെ മുന്നോട്ടുപോകാനാകില്ല. അതുകൊണ്ട് തന്നെ ഒരു എക്സ്ട്രാ ഓക്സിജന്‍ സിലിണ്ടര്‍ അവരുടെ കയ്യില്‍ എപ്പോഴും കരുതാറുണ്ടെന്ന് സല്‍ദാന പറയുന്നു.

Read Also  :  പ്രതിദിന രോഗവ്യാപനം നാലുലക്ഷം കവിഞ്ഞു, മരണം 3500ന് മുകളില്‍; അടുത്തയാഴ്​ച കോവിഡ്​ പാരമ്യത്തിലെത്തുമെന്ന് വിദഗ്ധർ ​

ഒരിക്കല്‍ ഒരു സ്കൂള്‍ പ്രിന്‍സിപ്പള്‍ അവരുടെ ഭര്‍ത്താവിന് വേണ്ടി, അധികമുള്ള ആ ഓക്സിജന്‍ സിലിണ്ടര്‍ അവരുടെ ഭര്‍ത്താവിന് നല്‍കാമോ എന്ന് ചോദിക്കുകയായിരുന്നു. ഭാര്യയുടെ നിര്‍ബന്ധത്തില്‍ ആ ഓക്സിജന്‍ സിലിണ്ടര്‍ അവര്‍ക്ക് കൊടുത്തു. പിന്നീട് അവളുടെ നിര്‍ബന്ധപ്രകാരമാണ്, ആവശ്യക്കാര്‍ക്ക് ഓക്സിജന്‍ സിലിണ്ടര്‍ ലഭ്യമാക്കാനുള്ള ശ്രമം തുടങ്ങിയത്. അവളുടെ ആഭരണങ്ങള്‍ വിറ്റ് കിട്ടിയ 80,000 രൂപയ്ക്ക് സിലിണ്ടര്‍ വാങ്ങിയത് – പസ്കല്‍ സല്‍ദാന പറയുന്നു.

ഏപ്രില്‍ 18 മുതലാണ് സല്‍ദാന ഓക്സിജന്‍ വിതരണം ചെയ്യാന്‍ തുടങ്ങിയത്. മറ്റുള്ള ഒരാളെ സഹായിക്കൂ എന്ന് പറഞ്ഞ് ആളുകള്‍ നല്‍കുന്ന സംഭാവന മാത്രമാണ് ഇതില്‍ നിന്നുള്ള വരുമാനമെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button