COVID 19Latest NewsKeralaIndiaNews

പ്രതിദിന രോഗവ്യാപനം നാലുലക്ഷം കവിഞ്ഞു, മരണം 3500ന് മുകളില്‍; അടുത്തയാഴ്​ച കോവിഡ്​ പാരമ്യത്തിലെത്തുമെന്ന് വിദഗ്ധർ ​

അടുത്തയാഴ്​ചയോടെ കോവിഡ്​ പാരമ്യത്തിലെത്തുമെന്ന്​ കേന്ദ്രസർക്കാർ ഉപദേഷ്​ടാവ്​

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. പ്രതിദിന രോ​ഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,02,351 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിനൊപ്പം രാജ്യത്തു തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് മരണം 3500 കവിഞ്ഞു.

ഇന്ത്യയിലെ കോവിഡ്​ രണ്ടാം തരംഗം അടുത്തയാഴ്​ചയോടെ പാരമ്യത്തിലെത്തുമെന്ന്​ കേന്ദ്രസർക്കാർ ഉപദേഷ്​ടാവ് അഭിപ്രായപെട്ടു​. രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് വിദേശരാജ്യങ്ങളിലുള്ള ആരോ​ഗ്യവിദ​ഗ്ധർ പോലും അഭിപ്രായപ്പെടുന്നുണ്ട്. മഹാരാഷ്ട്ര, കേരളം, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്ലെല്ലാം കോവിഡ് അതിവ്യാപനത്തിലാണ്. എല്ലായിടത്തും പ്രതിദിന രോഗികളെ കുറയ്ക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തെ ഗൗരവത്തോടെയാണ് കേന്ദ്രം എടുക്കുന്നത്.

Also Read:തിരുവനന്തപുരത്ത് വാക്‌സിൻ വിതരണം നിർത്തി വച്ചു

ജൂലൈ അല്ലെങ്കിൽ ആഗസ്​റ്റ്​ വരെ രാജ്യത്തെ കോവിഡ്​ ബാധ ഇതുപോലെ തുടരാം. അതിന്​ ശേഷം രോഗബാധയിൽ കുറവുണ്ടാകും. ഇനിയൊരു ആറ്​ മുതൽ എട്ട്​ ആഴ്​ച വരെ കോവിഡിനെതിരെ പോരാട്ടം നടത്തേണ്ടി വരും. കോവിഡ്​ പ്രതിരോധത്തിന്​ ദീർഘകാലത്തേക്കുള്ള പോംവഴികളല്ല ഇപ്പോൾ ആവശ്യ​മെന്നും വിദഗ്ധർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button