Latest NewsKeralaNewsNews

ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചു: സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ ഓക്‌സിജന്‍ സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് രോഗി മരിച്ചു. വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് രാജന്‍ (67) ആംബുലന്‍സില്‍ മരിച്ചത്. രോഗിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പനിയെ തുടര്‍ന്ന് ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്, വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് ഡോക്ടര്‍ റഫറന്‍സ് ചെയ്തിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് രോഗി മരിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

തകഴിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാമെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും അതിന് ആംബുലന്‍സ് ഡ്രൈവര്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button