മുംബൈ: തമിഴ്നാട് ആര് ഭരിക്കും എന്ന് പ്രവചിച്ച് റിപ്പബ്ലിക് ടിവി സർവേ. ഇത്തവണ അധികാരത്തിലേറുന്നത് ഡിഎംകെ ആയിരിക്കുമെന്നാണ് പോൾ ഫലം. 160 മുതൽ 170 വരെ സീറ്റുകൾ നേടി ഡിഎംകെ അധികാരത്തിൽ എത്തുമെന്നും എഐഡിഎംകെ രണ്ടക്കത്തിൽ ഒതുങ്ങുമെന്നുമാണ് പ്രവചനം.
read also: കേരളത്തില്‍ കൂടുതല്‍ താമരകള്‍ വിരിയും; എക്സിറ്റ് പോള്‍ ഫലം പുറത്തുവിട്ട് റിപ്പബ്ലിക് ടിവി
ഭരണ കക്ഷിയായ എഐഡിഎംകെയ്ക്ക് 58 മുതൽ 68 വരെ മാത്രം സീറ്റുകൾ ആണ് ലഭിക്കുക എന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. അതെ സമയം ദിനകരന്റെ പാർട്ടിയായ എ എംഎംകെ യ്ക്ക് 4 മുതൽ 6 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. കമലഹാസന്റെ ‘മക്കൾ കക്ഷി’ക്ക് 0 മുതൽ 2 സീറ്റുകൾ വരെ പ്രവചിക്കുന്നുണ്ട്. ആകെ 234 സീറ്റുകളാണ് ഇവിടെ ഉള്ളത്.
Post Your Comments