ചെന്നൈ : കോയമ്പത്തൂർ സൗത്തില്‍ നടന് കമലഹാസന് വിജയിക്കില്ലെന്ന് നടി ഗൗതമി. എന്‍ഡിഎ സ്ഥാനാർഥി വാനതി തന്നെ വിജയിക്കും. കോയമ്പത്തൂർ സൗത്ത് സ്വദേശിനിയാണ് വാനതി. അവര്‍ അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും ഗൗതമി പറഞ്ഞു.
സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും നല്ല രാഷ്ട്രീയക്കാര്‍ക്കെ മികച്ച വിജയമുണ്ടാവുകയുള്ളുവെന്നും ഗൗതമി നേരത്തേ പറഞ്ഞിരുന്നു. മക്കള്‍ നീതി മയ്യം നേതാവ് നടന് കമല്‍ഹാസന്റെ മുന്‍ ജീവിത പങ്കാളി കൂടിയാണ് നടി ഗൗതമി. ഇരുവരും പിന്നീട് പിരിഞ്ഞു.കോയമ്പത്തൂരില്‍ ബിജെപിക്ക് വേണ്ടി വോട്ടുചോദിക്കുമെന്നും ഗൗതമി മാധ്യമങ്ങളോട് പറഞ്ഞു.
തമിഴ്നാട്ടിൽ ബിജെപിയുടെ താരപ്രചാരകയായ ഗൗതമി സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങും മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. വിരുദനഗഗർ രാജപാളയത്ത് മാസങ്ങളായി ക്യാമ്പ് ചെയ്താണ് ഗൗതമി തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നത്.
Post Your Comments