Latest NewsCinemaNewsIndiaEntertainmentKollywood

സെൽഫിയെടുക്കൽ അതിരുവിട്ടു, ആരാധകന്റെ ഫോൺ തട്ടിപ്പറിച്ച് അജിത്ത്; വീഡിയോ കാണാം

ചെന്നൈ : നിയമസഭ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയ നടൻ അജിത്തിനെ വളഞ്ഞ് ആരാധകര്‍. ഭാര്യ ശാലിനിയ്‌ക്കൊപ്പമാണ് അജിത്ത് വോട്ട് ചെയ്യാനെത്തിയത്. അതിനിടെ ഒരുകൂട്ടം ആളുകള്‍ താരത്തിന്റെ ചിത്രം പകര്‍ത്താന്‍ ചുറ്റും കൂടി.

സെല്‍ഫിയെടുക്കാനായിരുന്നു മിക്കവരുടെയും ശ്രമം. എന്നാൽ സെൽഫി എടുക്കൽ പരിധിവിട്ടതോടെ ക്ഷമനശിച്ച അജിത്ത് ഒരാളുടെ ഫോണ്‍ തട്ടിപ്പറിച്ച് തന്റെ ബോഡിഗാര്‍ഡിനെ ഏല്‍പ്പിച്ചു. തിരക്കുകൂട്ടാതെ നീങ്ങി നില്‍ക്കണമെന്ന് അഭ്യര്‍ഥിച്ച അജിത്ത് ഒടുവില്‍ ഫോണ്‍ ആരാധകന് കൈമാറുന്നതും കാണാം.

തിരുവാണ്‍മിയൂരിലെ ബൂത്തിലാണ് അജിത്ത് വോട്ട് രേഖപ്പെടുത്താനെത്തിയത്. പോലീസ് കാവലിനുണ്ടായിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് കോവിഡ് കാലത്ത് ആരാധകര്‍ താരത്തിന് ചുറ്റും കൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button