തമിഴ് നടനും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മോഷണക്കുറ്റത്തിന് പരാതി നല്‍കി ബി.ജെ.പി. മധുര എയിംസ് ക്യാംപസിന്റെ നിര്‍മാണ സ്ഥലത്തുനിന്നും ഇഷ്ടിക കവര്‍ന്നെന്നാരോപിച്ചാണ് പൊലീസില്‍ പരാതി നല്‍കിയത്.
തൂത്തുക്കുടിയിലെ വിലാത്തികുളത്ത് നടന്ന പൊതുയോഗത്തില്‍ എയിംസ് ക്യാംപസില്‍ നിന്ന് എടുത്തു കൊണ്ടു വന്നതാണെന്ന വാദത്തോടെ ഉദയനിധി സ്റ്റാലിന്‍ ഇഷ്ടിക പ്രദര്‍ശിപ്പിച്ചിരുന്നു. ബി.ജെ.പിയുടെ വികസന നയത്തെ പരിഹസിക്കാനായാണ് ഇഷ്ടിക എടുത്തത്.
എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും മൂന്ന് കൊല്ലം മുമ്പ് നിര്‍മാണമാരംഭിച്ച എയിംസ് ആശുപത്രി ഇപ്പോഴും പണി തീര്‍ന്നിട്ടില്ലെന്നും ഇത് ഞാനവിടെ നിന്ന് എടുത്തു കൊണ്ടു വന്നതാണെന്നും ഇഷ്ടിക ഉയര്‍ത്തിക്കാട്ടി സ്റ്റാലിന്‍ പറഞ്ഞു. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ ഭരണകക്ഷിക്കെതിരായ ഉദയനിധി സ്റ്റാലിന്റെ വിമര്‍ശനം ഇഷ്ടിക ഉയര്‍ത്തിക്കാട്ടുന്ന ചിത്രത്തിനൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചു..
ഉദയനിധിയുടെ വിമര്‍ശനം വലിയ തിരിച്ചടിയായതോടെയാണ് ബി.ജെ.പി പ്രവര്‍ത്തകനായ നീധിപാണ്ഡ്യന്‍ മോഷണക്കുറ്റം ആരോപിച്ച് ഉദയനിധി സ്റ്റാലിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
Post Your Comments