
വിരുത് നഗര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. മുന്നണികൾ എല്ലാം തന്നെ ശക്തമായ പ്രചാരണത്തിലാണ്. തമിഴ്‌നാട്ടിലെ വിരുത് നഗറിലെ പ്രചാരണ യോഗത്തിനിടെ ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിയുമായി യുവാവ്.
നടി നമിത നടത്തിയ പ്രചാരണ പരിപാടിയിലാണ് യുവാവ് ഇവിടെ താമര വിരിയുകയില്ലെന്നു മുദ്രാവാക്യം വിളിച്ചത്. വിരുത്നഗറിലെ ബിജെപി സ്ഥാനാര്‍ത്ഥി ജി പാണ്ടുരംഗന് വേണ്ടിയാണ് നമിത പ്രചാരണത്തിന് എത്തിയത്. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതികളെ കുറിച്ച് നമിത വാഗ്ദാനങ്ങള്‍ നല്‍കി. തമിഴ് നാട്ടില്‍ താമര വിടരുമെന്ന നമിത പറഞ്ഞപ്പോൾ ഒരിക്കലും താമര വിരിയില്ല എന്നായിരുന്നു യുവാവിന്റെ പ്രതികരണം.
Post Your Comments