COVID 19NattuvarthaLatest NewsKeralaNews

അറസ്റ്റ് ചെയ്താൽ പോരാ കെട്ടിയിട്ട് നല്ല അടിയും കൊടുക്കണമെന്ന് സോഷ്യൽ മീഡിയ; തത്തമംഗലം കുതിരയോട്ടക്കേസിൽ കൂടുതൽ അറസ്റ്റ്

പാലക്കാട്: രാജ്യം ഇതരത്തിലൊരു അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ തത്തമംഗലത്ത് കുതിരയോട്ടം നടത്തിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റില്‍. 18 കമ്മിറ്റിക്കാരെയും 16 കുതിരക്കാരെയും അറസ്റ്റ് ചെയ്തു. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് ചിറ്റൂര്‍ പൊലീസ് അറിയിച്ചു. തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ തുടര്‍ന്നുള്ള ഉത്സവ ചടങ്ങുകള്‍ നിര്‍ത്തിവച്ചു. ലോക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇത്തരത്തിലുള്ള ആഘോഷങ്ങൾ ഒരു സാമൂഹിക വിപത്ത് തന്നെയാണ്.

Also Read:കോവിഡ് സ്ഥിരീകരിച്ചിട്ടും ജോലി സ്ഥലത്തെത്തി; മാസ്‌ക് താഴ്ത്തി ചുമച്ചു- 22 പേര്‍ക്ക് രോഗം പകര്‍ത്തിയയാള്‍ അറസ്റ്റില്‍

ശനിയാഴ്ചയാണ് തത്തമംഗലത്ത് കുതിരയോട്ടം സംഘടിപ്പിച്ചത്. രണ്ടുകൊല്ലത്തിലൊരിക്കല്‍ നടത്തുന്ന അങ്ങാടിവേലയുടെ ഭാഗമായി രാവിലെ ഏഴരമുതല്‍ എട്ടരവരെയായിരുന്നു കുതിരയോട്ടം നടത്തിയത്. എന്നാൽ നിയന്ത്രണങ്ങള്‍ ലംഘിച്ചത് ശ്രദ്ധയില്‍പെട്ടതോടെ കൂടുതല്‍ പൊലീസ് സംഘമെത്തി കുതിരയോട്ടം നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു.
ഒരു കുതിരയെ മാത്രം പങ്കെടുപ്പിച്ച്‌ ആചാരം നടത്താനായിരുന്നു പൊലീസ് നല്‍കിയ നിര്‍ദ്ദേശം. ഇത് ലംഘിച്ച സംഘാടകര്‍ നാല്പത്തിയഞ്ച് കുതിരകളെയും നിരത്തിലിറക്കുകയായിരുന്നു. സംഘാടകരുള്‍പ്പടെയുള്ളവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമലംഘനത്തിനാണ് കേസെടുത്തത്. 25 ഉത്സവ കമ്മിറ്റി ഭാരവാഹികള്‍,47 കുതിരക്കാര്‍, 200 ലേറെ നാട്ടുകാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button