COVID 19Latest NewsKeralaNattuvarthaNews

കോവിഡ്; വ്യാജ പ്രതിരോധ മരുന്ന് വിൽപ്പന നടത്തിയ നഴ്‌സ് പിടിയിൽ

കോവിഡ് പ്രതിരോധ മരുന്നായ റെംഡിസിവിറിന്റെ ഒഴിഞ്ഞ കുപ്പികളിൽ ഉപ്പുവെള്ളവും ആൻറിബയോട്ടിക്കുകളും നിറച്ച് വ്യാജ റെംഡെസിവിർ വിൽപ്പന നടത്തിയ നഴ്‌സ് അറസ്റ്റിലായതായി ഇന്ത്യ ടുഡേയുടെ റിപ്പോർട്ട്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ​ഗിർഷാണ് കർണാടക പൊലീസിന്റെ പിടിയിലായത്.

കോവിഡ് പ്രതിരോധ മരുന്നായ റെംഡിസിവറിന്റെ പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത വിൽപ്പന എന്നിവയെക്കുറിച്ച് വ്യക്തമായി വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും അതിനാലാണ് റെയ്ഡ് നടത്തിയതെന്നും മൈസൂരു പോലീസ് കമ്മീഷണർ ചന്ദ്രഗുപ്ത പറഞ്ഞു.

ഈ റാക്കറ്റിന് പിന്നിലെ സൂത്രധാരൻ ​​ഗിർഷാണെന്ന് കണ്ടെത്തിയതായാണ് പൊലീസ് വെളിപ്പെടുത്തി. വിവിധ കമ്പനികളിൽ നിന്നുള്ള റെംഡിസിവിർ കുപ്പികൾ പുനരുപയോഗിച്ച് ആൻറിബയോട്ടിക്കുകൾ നിറച്ച് വിപണനം നടത്തുകയായിരുന്നു. ഈ വ്യാജമരുന്ന് വിൽപന എവിടെയൊക്കെ നടത്തിയെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button