കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നുകളുടെ ഉപയോഗിക്കാത്ത ഒരു ലക്ഷം ഡോസ് കേന്ദ്രത്തിന് കേരളം തിരിച്ചുനൽകി. രാജ്യവ്യാപകമായി റെംഡെസിവിർ മരുന്നിന് ആവശ്യമേറിയ സമയത്താണ് കേരളത്തിന്‍റെ നടപടി.
അതേസമയം,ഫാർമസ്യൂട്ടിക്കൽസ് വകുപ്പും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും സംയുക്തമായി തയ്യാറാക്കിയ പദ്ധതി പ്രകാരം, മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സർക്കാർ മെയ് 16 വരെ വിവിധ സംസ്ഥാനങ്ങൾക്ക് റെംഡെസിവർ അനുവദിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൌഡയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ, ഒരു തുള്ളി വാക്സിൻ പോലും പാഴാക്കാതെ ഉപയോഗിച്ചതിന് കേരളത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു. കോവിഡിനെ ഫലപ്രദമായി നേരിടുന്നതിൽ കേരളത്തിന്റെ പ്രവർത്തനം രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയിരുന്നു.
Post Your Comments