COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം രൂക്ഷം; റെംഡെസിവിറിന്റെ കയറ്റുമതി നിരോധിച്ച്‌ ഇന്ത്യ

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ആന്റി വൈറല്‍ മരുന്നായ റെംഡെസിവിറിന്റെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാകുന്നത് വരെ റെംഡെവിര്‍ ഇന്‍ജക്ഷന്‍, റെംഡെസിവിര്‍ മരുന്നിന്റെ ഘടകങ്ങള്‍ എന്നിവയുടെ കയറ്റുമതി നിരോധിച്ചതായി അറിയിച്ചുകൊണ്ട് കേന്ദ്രം ഉത്തരവിറക്കി.

കണക്കുകൾ പ്രകാരം‌ 11.08 ലക്ഷം സജീവ കേസുകളാണ് ഇന്ത്യയിലുളളത്. നിലവിൽ കേസുകള്‍ ഉയരുന്ന സാഹചര്യവുമാണ്. ഇത് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡെസിവിര്‍ കുത്തിവെപ്പിനുള്ള ആവശ്യം വര്‍ധിപ്പിച്ചു.വരും ദിവസങ്ങളില്‍ മരുന്നിന്റെ ആവശ്യം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

കൂടുതല്‍ ആളുകള്‍ക്ക് മരുന്ന് ലഭ്യത ഉറപ്പുവരുത്താന്‍, റെംഡെസിവിറിന്റെ നിര്‍മാതാക്കള്‍ അവരുടെ വിതരണക്കാരുടേതുള്‍പ്പടെയുളള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സര്‍ക്കാര്‍ റെംഡെസിവര്‍ നിർമ്മിക്കുന്ന ഏഴ് ഇന്ത്യന്‍ കമ്ബനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് ബാധ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടിയാണ് റെംഡെസിവര്‍ രോഗികള്‍ക്ക് നല്‍കുന്നത്. ഈ മരുന്നിന് രോഗികളില്‍ ഫലപ്രദമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

shortlink

Post Your Comments


Back to top button