കാസർഗോഡ് : കൊവിഡ് 19 വൈറസിനെതിരെ മരുന്നുണ്ടെന്ന തെറ്റിധാരണ പരത്തി കുപ്പിയിൽ നിറച്ച ദ്രാവകം വിൽക്കാൻ ശ്രമിച്ച വ്യാജ വൈദ്യൻ പിടിയിൽ. കാസർകോട് വിദ്യാനഗർ ചാല റോഡിലെ കെ.എം.ഹംസ (49) യെ ആണ് വിദ്യാനഗർ പൊലീസ് അറസറ്റ് ചെയ്തത്.
Also read : കൊറോണ ഭയത്തെ തുടര്‍ന്ന് ജയിലില്‍ കലാപം ; 23 തടവുകാര്‍ കൊല്ലപ്പെട്ടു
കല്ലുകെട്ട് മേസ്തിരിയായ ഇയാൾ ഇഞ്ചി, വെള്ളുത്തുള്ളി, തേൻ, കറുവപ്പട്ട എന്നിവ ചേർത്ത് ചൂടാക്കിയുള്ള മിശ്രിതം കുപ്പിയിലാക്കി വിൽക്കാൻ തയാറാക്കുന്നതിനിടെയാണ് പിടിയിലായത്. കൊവിഡ് 19 വൈറസിനെതിരെ കർണാടകയിലെ ഷെയ്ഖ് നിർദേശിച്ച മുൻകരുതൽ മരുന്നാണെന്നു തെറ്റിദ്ധരിപ്പിച്ച് വിൽപന നടത്താനായിരുന്നു ശ്രമം. ഒരു ലീറ്റർ കുപ്പിക്ക് 220 രൂപയും അരലീറ്ററിനു 110 രൂപയും ഈടാക്കാനായിരുന്നു ഇയാൾ ലക്ഷ്യമിട്ടിരുന്നത്.
Post Your Comments