പറവൂര്‍: നവജാതശിശു മരിച്ച സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ റൂറല്‍ എസ്.പിക്ക് പരാതി നല്കി. പറവൂര്‍ ചൈതന്യ നഴ്സിങ് ഹോമിലെ ഡോക്ടറുടെയും ആശുപത്രി ജീവനക്കാരുടെയും അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ശിശുവിെന്റ മാതൃ പിതാവ് പുത്തന്‍വേലിക്കര മാളിയേക്കല്‍ എം.ആര്. ശോഭനന് ആലുവ എസ്.പിക്ക് നല്കിയ പരാതിയില്‍ ആരോപിക്കുന്നു. മകള്‍ ആതിരയെ ഏപ്രില്‍ നാലിനാണ് പ്രസവ സംബന്ധമായി പറവൂര്‍ ചൈതന്യ നഴ്സിങ് ഹോമില്‍ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം രാവിലെ പത്ത് മണിയോടെ സ്കാന്‍ ചെയ്യുകയും ഉടനെ ലേബര്‍ റൂമില്‍ കയറ്റുകയും ചെയ്തു.
11.57ന് ആതിരക്ക് ആണ്‍കുഞ്ഞ് പിറന്നു. പൊക്കിള്‍കൊടി ചുറ്റി കിടന്നതിനാലാണ് ഓപറേഷന് വേണ്ടി വന്നതെന്നും ഡോക്ടര്‍ അറിയിച്ചതായി ആതിരയുടെ അമ്മ പറഞ്ഞു. പ്രസവിച്ച് രണ്ടാം ദിവസം രാവിലെ കുഞ്ഞിന് പാല് കൊടുത്തതിന് ശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം നഴ്സ് ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. ഏതാനും സമയത്തിന് ശേഷം രക്ഷിതാക്കളെ ഡോക്ടര്‍ ഫോണില്‍ വിളിച്ച് കുട്ടിയെ വേഗം എറണാകുളം ലിസി ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന് അറിയിച്ചു. ഇതനുസരിച്ച് നഴ്സ് കുഞ്ഞിനെയും രക്ഷിതാക്കളെയും കൂട്ടി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. പിന്നീട് ഡോക്ടറുടെ നിര്‍ദേശപ്രകാരം പലാരിവട്ടം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു. ഈ സമയം കുട്ടിയുടെ കൈവിരലില്‍നിന്ന് രക്തം വരുന്നുണ്ടായിരുന്നതായും നഴ്സ് പഞ്ഞി കൂട്ടിയാണ് കുട്ടിയെ പിടിച്ചിരുന്നതെന്നും ഇവരോടൊപ്പമുണ്ടായിരുന്ന സഹോദരി പറയുന്നു.
കുട്ടിക്ക് എന്താണ് പ്രശ്നമെന്ന് ഡോക്ടറോ നഴ്സോ രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല. മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ അന്ന് രാത്രി 12 ഓടെ കുട്ടി മരണപ്പെടുകയായിരുന്നു. 48 മണിക്കൂറിനുള്ളില്‍ കുട്ടിയെ എത്തിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നെന്ന് അവിടത്തെ ഡോക്ടര്‍മാര്‍ അറിയിച്ചു. ചൈതന്യ നഴ്സിങ് ഹോമില്നിന്നുണ്ടായ അനാസ്ഥയാണ് കുട്ടിയുടെ ജീവന് നഷ്ടപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു
Post Your Comments