ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത റിപ്പോർട്ട് എതിരായിട്ടും മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിക്കുന്ന സി.പി.എം നിലപാടിനെ ശക്തമായി വിമർശിച്ച് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. മാർക്സിന്റെ മൂലധനത്തെക്കാൾ സി.പിഎം ആശ്രയിക്കുന്നത് കെ.ടി. ജലീലിന്റെ മൂലധനം ആണെന്നും ശരിയായ അന്വേഷണം നടന്നാൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാകുമെന്നും കൃഷ്ണദാസ് പറഞ്ഞു.
‘കെ.ടി. ജലീലിനെ മുഖ്യമന്ത്രി ഭയപ്പെടുകയാണ്. ഇസ്ലാം തീവ്രവാദികളുമായുള്ള സി.പി.എമ്മിന്റെ കൂട്ടുകച്ചവടം കെ.ടി. ജലീൽ പുറത്ത് വിടുമോ എന്ന പേടിയിലാണ് മുഖ്യമന്ത്രി. സി.പി.എമ്മും ഇസ്ലാം തീവ്രവാദി സംഘടനകളും തമ്മിലുള്ള കൂട്ടു കച്ചവടത്തിന്റെ ഇടനിലക്കാരനാണ് കെ.ടി. ജലീൽ.
മുഖ്യമന്ത്രിയെ ജലീൽ ബ്ലാക്ക് മെയിൽ ചെയ്യുന്നോ എന്ന് സംശയമുണ്ട്. അതിനാലാണ് മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നത്. മാർക്സിൻ്റെ മൂലധനത്തെക്കാൾ സി.പി.എം ആശ്രയിക്കുന്നത് ജലീലിൻ്റെ മൂലധനത്തെയാണ്. ശരിയായ അന്വേഷണം നടന്നാൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാകും’. ബന്ധു നിയമനത്തിൽ ജലീലിനെ മുഖ്യമന്ത്രി അനധികൃതമായി സഹായിച്ചുവെന്നും പി.കെ. കൃഷ്ണദാസ് ആരോപിച്ചു.
Post Your Comments