
ഹൈദരാബാദ് : സിംഗപ്പൂരിലെ സ്‌കൂളിലുണ്ടായ തീപിടുത്തത്തില്‍ ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു. പവന്റെ മകന്‍ മാര്‍ക് ശങ്കറിന്റെ കാലിനും കൈക്കും പൊള്ളലേറ്റതായി തെലുഗു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തീ പിടുത്തത്തില്‍ പുക ശ്വസിച്ചതിനെത്തുടര്‍ന്ന് ശ്വാസകോശസംബന്ധമായ അസ്വസ്ഥതകള്‍ കുട്ടി നേരിടുന്നതായും വിവരമുണ്ട്. നിലവില്‍ കുട്ടി സിംഗപ്പൂരിലെ ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ചികിത്സയിലാണ്.
മാര്‍ക് ശങ്കര്‍ അമ്മയ്‌ക്കൊപ്പം സിംഗപ്പൂരിലാണ് താമസം. രാഷ്ട്രീയ പരിപാടികള്‍ റദ്ദാക്കി പവന്‍ കല്യാണ്‍ സിംഗപ്പൂരിലേക്ക് തിരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
Post Your Comments