Latest NewsIndiaNews

വിവാഹം കഴിച്ച ശേഷം നിർബന്ധിത മതപരിവർത്തനം; യുവാവിനെതിരെ പരാതിയുമായി യുവതി

ഹിന്ദുവാണെന്ന് പറഞ്ഞ് വിവാഹം കഴിച്ച ശേഷം നിർബന്ധിത മതപരിവർത്തനം നടത്തിയ അഫ്‌സൽ ഖാൻ എന്നയാൾക്കെതിരെ പരാതിയുമായി പൂജ സോണിയ യുവതി രംഗത്ത്. ഉത്തർപ്രദേശിലെ അലിഗഡ് പോലീസിനാണ് പരാതി ലഭിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം. വിവാഹാം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഭർത്താവ് മുസ്ലീം ആണെന്ന കാര്യം യുവതി അറിയുന്നത്.

അശോക് രാജ്‌പുത് എന്ന പേരിൽ സ്വയം പരിചയപ്പെടുത്തിയ യുവാവ് യുവതിയുമായി പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായ ഇവർക്ക് രണ്ട് വർഷങ്ങൾക്ക് ശേഷം ഒരു പെൺകുഞ്ഞ് ജനിച്ചു. ഇതിനുശേഷമാണ് യുവതിയേയും കുഞ്ഞിനെയും ഇയാൾ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുപോയത്.

അവിടെവെച്ചാണ് ഇയാൾ അശോക് രാജ്പുത് അല്ലെന്നും അഫ്‌സൽ ഖാൻ ആണെന്നുമുള്ള യാഥാർഥ്യം യുവതിയ്ക്ക് മനസിലായത്. പിന്നീട് ഇയാൾ യുവതിയെ നിസ്‌കരിക്കാൻ നിർബന്ധിക്കുകയും, നിർബന്ധിത മതപരിവർത്തനം നടത്തിയതായും യുവതി പരാതിയിൽ പറയുന്നു. കുറച്ച് നാളുകൾക്ക് ശേഷം യുവാവും അയാളുടെ സഹേദരിമാരും ചേർന്ന് യുവതിയെ വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നു. അഫ്‌സൽ ഖാനും അയാളുടെ സഹോദരിമാർക്കുമെതിരെയാണ് യുവതിയുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button