കണ്ണൂര്‍: മൻസൂർ വധക്കേസിലെ പ്രശ്നങ്ങൾ തുടരുകയാണ്. കേസിലെ രണ്ടാംപ്രതി ജീവനൊടുക്കിയതില്‍ സംശയമുണ്ടെന്ന് കെ. സുധാകരന് എംപി. തെളിവുകള്‍ നശിപ്പിക്കാന്‍ സിപിഎമ്മുകാര്‍ തന്നെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നാണ് സംശയയിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം മന്‍സൂറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിനെതിരെ പല കോണുകളിൽ നിന്നും പ്രധിഷേധങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഇത്തരത്തിലുള്ള ആരോപണങ്ങളും അരങ്ങേറുന്നത്.
Also Read:‘കൊലയാളികളെ സംരക്ഷിക്കാൻ വക്കീലൻമാരെ ഇറക്കുന്നയാളാണ് പിണറായി’: ഷാഫി പറമ്പിൽ
ഫസല്‍ വധക്കേസിലും രണ്ടു പ്രതികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നുവെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വളയത്ത് ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മന്‍സൂറിന്റെ അയല്‍വാസി കൂടിയാണ് രതീഷ്.
Post Your Comments