![](/wp-content/uploads/2021/04/untitled-24-2.jpg)
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യു ഡി എഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ പ്രചാരണ പോസ്റ്ററുകൾ ആക്രിക്കടയിൽ കെട്ടിക്കിടക്കുന്ന സംഭവത്തിൽ പ്രതികരണവുമായി വീണ. സംഭവം അറിഞ്ഞയുടന്‍ നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നുവെന്നും വീഴ്ച്ച സംഭവിച്ചുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നാണ് നേതൃത്വം നൽകിയ ഉറപ്പെന്നും വീണ പറയുന്നു.
50 കിലോയോളം വരുന്ന പോസ്റ്ററുകള്‍ ആണ് തിരുവനന്തപുരം വൈ എം ആര്‍ ജംഗ്ഷനിലെ ആക്രിക്കടയില്‍ വില്‍പ്പനയ്ക്ക് ആയി എത്തിച്ചിരിക്കുന്നത്. കിലോയ്ക്ക് പത്ത് രൂപയ്ക്കാണ് പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റഴിച്ചത്. തനിക്ക് പരിചയമുള്ള ഒരാളാണ് പോസ്റ്ററുകള്‍ ഇവിടേക്ക് കൊണ്ടുവന്നതെന്നാണ് കടക്കാരന്‍ പറയുന്നത്. ‘ബാബു’ എന്നാണ് കൊണ്ടുവന്നയാളുടെ പേരെന്നും കിലോ പത്ത് രൂപ എന്ന കണക്കിലാണ് പോസ്റ്ററുകള്‍ താന്‍ അയാളില്‍ നിന്നും വാങ്ങിയതെന്നും കടക്കാരന്‍ പറയുന്നു.
Also Read:സർക്കാരിന് കെ സുധാകരന്റെ അന്ത്യശാസനം; പാലിച്ചില്ലെങ്കിൽ ഗുരുതരമായ ഭവിഷത്തെന്ന് മുന്നറിയിപ്പ്
‘സംഭവം അറിഞ്ഞപ്പോള്‍ തന്നെ കെപിസിസി പ്രസിഡണ്ടിനേയും പ്രതിപക്ഷ നേതാവിനേയും വിളിച്ചിരുന്നു. ഗൗരവമായി തന്നെ ഇക്കാര്യം അന്വേഷിക്കുമെന്നും ആരുടേയെങ്കിലും ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നുമാണ് മറുപടി നല്‍കിയത്. എന്നെ സംബന്ധിച്ചിടത്തോളം സ്ഥാനാര്‍ത്ഥി എന്ന നിലവില്‍ ഏല്‍പ്പിച്ച ജോലി ഞാന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൃത്യമായി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് തന്നെയാണ് കരുതുന്നത്. കൂടെ നിന്നവർ ചെയ്തതണെന്ന് കരുതുന്നില്ല.’ വീണ എസ് നായര്‍ പറഞ്ഞു.
വ്യാഴാഴ്ച്ചയായിരുന്നു വീണ എസ് നായരുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയത്. സംഭവത്തിൽ നന്തന്‍കോട് സ്വദേശി ബാബുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. മോഷണക്കുറ്റത്തിനടക്കമാണ് ബാബുവിനെതിരെ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. ബാബു പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.
Post Your Comments