ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തിലാണ്. പ്രതിദിനം ഒരു ലക്ഷത്തോളം രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്നലെ 89,129 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 714 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഡ്, ഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ എട്ടു സംസ്ഥാനങ്ങളിലാണ് പ്രതിദിന കോവിഡ് കേസുകള്‍ അതിരൂക്ഷമായി ഉയരുന്നത്. കോവിഡ് രൂക്ഷമാകുന്നത് പരിഗണിച്ച് ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഏപ്രില്‍ 15 വരെ അടച്ചിടാന്‍ തീരുമാനിച്ചു.
read also:രാജ്യത്ത് ആശങ്ക ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 89,129 പേര്‍ക്ക്
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏഴുദിവസം സമ്പൂര്‍ണ അടച്ചിടലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
Post Your Comments