ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വ്യാപിക്കുന്നു. വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജ്യത്ത് വീണ്ടും ലോക്ക് ഡൗണ്‍ ആരംഭിച്ചു. 21 ദശലക്ഷത്തോളം ആളുകളാണ് നിലവില്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ രാജ്യത്ത് ദുരിതത്തിലായത്. പൊതു ഗതാഗതം ആരംഭിച്ചാല്‍ പൗരന്മാര്‍ക്ക് നഗരത്തില്‍ നിന്ന് പുറത്ത് പോകാന്‍ സാധിക്കുമെന്നും എന്നാല്‍ എന്ത് ആവശ്യത്തിനാണ് പോകുന്നത് എന്ന് വ്യക്തമാക്കണം എന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ല.
രാജ്യത്തെ മെഡിക്കല്‍ ഷോപ്പുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടി. ഹോട്ടലുകളില്‍ പാഴ്സല്‍ സംവിധാനം മാത്രമാണ് ഉള്ളത്. കഴിഞ്ഞ ദിവസം നിലവില്‍ വന്ന നിയമപ്രകാരം അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കുടംബത്തിലെ ഒരാള്‍ക്ക് മാത്രമെ പുറത്ത് ഇറങ്ങാന്‍ സാധിക്കൂ. പുതിയ കണക്കുകള്‍ പ്രകാരം ചൈനീസ് നഗരമായ ചെങ്ഡുവില്‍ മാത്രം സ്ഥിരീകരിച്ചിരിക്കുന്നത് 1,000 കേസുകളാണ്. അതേസമയം, മരണങ്ങള്‍ ഒന്നും സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments