ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 89,129 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതി ദിന വര്‍ധനയാണിത്. 44,202 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 714 പേര്‍ കൊറോണ വൈറസ് ബാധ മൂലം മരണപ്പെടുകയുണ്ടായി.
രാജ്യത്ത് ഇതുവരെ 1,23,92,260 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 1,15,69,241 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. 6,58,909 പേരാണ് ചികിത്സയിലുള്ളത്. കൊറോണ വൈറസ് രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 1,64,110 ആയി ഉയർന്നിരിക്കുന്നു. ഇന്നലെ 7,30,54,295 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.
കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമാവുകയാണെങ്കിലും രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സംസ്ഥാനങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിക്കുകയുണ്ടായി. ലോക്ക്ഡൗണ്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കണം എന്നും കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശികയുണ്ടായി.
കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലെ രോഗവ്യാപനം അതി തീവ്രമായി തുടരുന്നതായാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. കോവിഡ് വ്യാപനം രൂക്ഷമായി നില്‍ക്കുന്ന 11 സംസ്ഥാനങ്ങളുമായാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരിക്കുന്നത്.
വീണ്ടും ലോക്ക്ഡൗണിലേക്ക് രാജ്യം പോയി കഴിഞ്ഞാല്‍ അത് വലിയ തിരിച്ചടി സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെ ഉണ്ടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. എന്നാല്‍ അതേസമയം നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
Post Your Comments