ഖത്തറില്‍ വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ കടുത്ത നടപടികളുമായി ആഭ്യന്തര മന്ത്രാലയം. സാങ്കേതികവിദ്യയുടെയും ഇന്റര്‍നെറ്റിന്റെയും ദുരുപയോഗത്തിന് കടുത്ത ശിക്ഷയാണ് ഖത്തര്‍ നിയമം അനുശാസിക്കുന്നത്. ഓണ്‍ലൈനിലൂടെ ആളുകളെ ഭീഷണിപ്പെടുത്തുക, ലൈംഗികമായി ചൂഷണം ചെയ്യുക, അക്കൗണ്ടുകളും മറ്റും ഹാക്ക് ചെയ്ത് പണമോ വിവരങ്ങളോ ചോര്‍ത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് അതിന്റെ തീവ്രത അനുസരിച്ച് ആറ് മാസം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 10,000 റിയാല്‍ മുതല്‍ അഞ്ചു ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുതല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയ സാഹചര്യത്തില്‍ കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണങ്ങള്‍, വ്യാജപ്രചാരണങ്ങള്‍, ഹാക്കിംഗ് തുടങ്ങിയ വിവിധ രീതിയിലുള്ള സൈബര്‍ കുറ്റകൃത്യങ്ങളാണ് അടുത്തകാലത്തായി വ്യാപകമായിരിക്കുന്നത്.
Also Read:റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കള്‍ ഇങ്ങനെ ആയതില്‍ വിഷമമുണ്ടെന്ന് കമൽ ഹാസൻ
ഇതിന് ഇരകളാവാതിരിക്കാന്‍ ഓരോരുത്തരും അതീവ ജാഗ്രത പുലര്‍ത്തണം. തങ്ങളുടെ ഐഡി കാര്‍ഡോ അതിന്റെ പകര്‍പ്പോ മറ്റൊരാള്‍ക്ക് നല്‍കാതിരിക്കുകയെന്നതാണ് ഇതില്‍ പ്രധാനം. മൊബൈല്‍ ഫോണ്‍ കാമറയില്‍ ഫോട്ടോ പകര്‍ത്തുന്നതും സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും. അപകടങ്ങള്‍ മാത്രമല്ല, ജനങ്ങളുടെ സ്വകാര്യതയെ ഹനിക്കുന്ന ഏത് കാര്യവും കാമറയില്‍ പകര്‍ത്തുന്നത് കുറ്റകരമാണ്. രണ്ടു വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ഇതിനുള്ള ശിക്ഷ. മൊബൈല്‍ കാമറ ഉപയോഗിക്കാന്‍ അനുവാദമുള്ള സ്ഥലങ്ങളില്‍ മാത്രമേ അത് ഉപയോഗിക്കാവൂ എന്നും അപ്പോള്‍ പോലും മറ്റുള്ളവരുടെ സ്വകാര്യതയെ ഹനിക്കുന്ന രീതിയില്‍ അത് പാടില്ലെന്നും ഇത് പാലിക്കാത്ത പക്ഷം ശിക്ഷ ഉറപ്പാണെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.
Post Your Comments