ThiruvananthapuramKeralaNattuvarthaLatest NewsNews

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മറവിൽ വിദ്യാർത്ഥികളെ അശ്ലീലക്കെണിയില്‍ കുടുക്കുന്ന വന്‍ സംഘം പിടിയില്‍

തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മറവിൽ വിദ്യാര്‍ത്ഥികളെ അശ്ലീലക്കെണിയില്‍ കുടുക്കുന്ന വന്‍ സംഘം പിടിയില്‍. രാജസ്ഥാനില്‍‌ നിന്നാണ് ഈ സംഘം കേരള പോലീസിന്റെ പിടിയിലായത്. സംഭവത്തിൽ പ്രതികളായ അശോക് പട്ടിദാര്‍, നിലേഷ് പട്ടിദാര്‍, വല്ലഭ് പട്ടിദാര്‍ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് പ്രതികളെ കുടുക്കിയത്.

ഓൺലൈൻ വിദ്യാഭ്യാസത്തിനെന്ന പേരില്‍ കുട്ടികളെ സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ട ശേഷംഅശ്ലീലക്കെണിയില്‍ കുടുക്കുന്നതാണ് ഇവരുടെ പദ്ധതി. ബന്ധം സ്ഥാപിച്ച കുട്ടികളില്‍ നിന്ന് നഗ്ന ചിത്രങ്ങള്‍‌ ആവശ്യപ്പെടുകയും പിന്നീട് സോഷ്യല്‍ മീഡിയ വഴി അത് പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി കുട്ടികളില്‍ നിന്ന് പണം തട്ടുകയുമാണ് സംഘത്തിന്റെ രീതി.

അമല്‍ മുഹമ്മദിന് പിതാവ് നല്‍കിയ സര്‍പ്രൈസ്: എന്തുവില കൊടുത്തും സ്വന്തമാക്കണമെന്ന് നിര്‍ദേശം: തർക്കം നിയമനടപടിയിലേക്ക്?

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികളിൽ നിന്നായി ലക്ഷക്കണക്കിന് രൂപ സംഘം തട്ടിയെടുത്തിട്ടുണ്ടെന്നും പ്രതികളെ നാളെ കേരളത്തിലെത്തിക്കുമെന്നും പോലീസ് പറഞ്ഞു. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button