KeralaLatest NewsNews

ലൗ ജിഹാദ് വിഷയത്തില്‍ മലക്കംമറിഞ്ഞ് ജോസ് കെ. മാണി

കോട്ടയം: ലൗ ജിഹാദ് വിഷയത്തില്‍ മലക്കംമറിഞ്ഞ് ജോസ് കെ മാണി. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുള്ള കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു മലക്കംമറിച്ചില്‍. ‘ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസിന്റെയും അഭിപ്രായം. ലൗ ജിഹാദ് എന്നത് തെരഞ്ഞെടുപ്പ് വിഷയമല്ല. ഇടതുസര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ വികസനമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. ഈ വികസന ചര്‍ച്ചകളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് വിവാദങ്ങളിലൂടെ ശ്രമിക്കുന്നത്- ജോസ് കെ.മാണി പറഞ്ഞു. മുഖ്യമന്ത്രിയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും പ്രസ്താവനയോടുള്ള എതിര്‍പ്പ് കടുപ്പിച്ചതോടെയാണ് ഞൊടിയിടയില്‍ അഭിപ്രായം മാറ്റിപ്പറയാന്‍ ജോസ്.കെ.മാണി നിര്‍ബന്ധിതനായതെന്നാണ് കരുതുന്നത്.

Read Also : പിണറായി വിജയനെതിരെയുള്ള സ്വര്‍ണക്കടത്തിനേക്കാളും വലിയ കാര്യമാണോ ഈ കേസുകള്‍; അവതാരകയോട് ഇ ശ്രീധരന്‍

ജോസ്.കെ.മാണിയുടെ പ്രസ്താവന പുറത്തുവന്നതോടെ എല്‍.ഡി.എഫും കടുത്ത പ്രതിരോധത്തിലായി. ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങളോട് രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പ്രസ്താവനയെക്കുറിച്ച് തനിക്കറിയില്ലെന്നും അതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കാനം രാജേന്ദ്രനും ജോസ് മാണിയുടെ പ്രസ്താവന തള്ളി രംഗത്തെത്തിയിരുന്നു. ലൗ ജിഹാദെന്നത് മതമൗലിക വാദികളുടെ പ്രചാരണമാണെന്നും പ്രകടനപത്രികയിലെ കാര്യങ്ങളാണ് ഘടകകക്ഷികള്‍ പ്രചരിപ്പിക്കേണ്ടതെന്നും അല്ലാത്തവ ആ പാര്‍ട്ടിയുടെ മാത്രം അഭിപ്രായമാണെന്നുമായിരുന്നു കാനം പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button