ലോക്സഭാ തെരഞ്ഞെടുപ്പിൽ ദയനീയ തോൽവി നേരിട്ടതിന്റെ ആഘാതത്തിലാണ് ജോസ് കെ മാണിയും കേരള കോൺഗ്രസും. എല്ലാക്കാലത്തും കെഎം മാണിക്കൊപ്പം നിന്ന രാഷ്ടീയ സുരക്ഷിത കേന്ദ്രങ്ങളാണ് ജോസിനെ കൈവിട്ടത്. ഇതോടു കൂടി ജോസ് കെ.മാണി ഇടതുമുന്നണിയിൽ തുടരുമോ അതോ കളം മാറി ചവിട്ടുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. ഇപ്പോഴിതാ ജോസ് കെ മാണി ബിജെപിയിലേക്ക് ക്ഷണിക്കപ്പെട്ടു എന്ന തരത്തിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിജെപി കേന്ദ്ര മന്ത്രി പദവിയാണ് ജോസ് കെ മാണിക്ക് വാഗ്ദാനം നല്കിയിരിക്കുന്നതെന്നാണ് ന്യൂസ് 18 ചാനലിൽ വന്ന റിപ്പോർട്ടിൽ പറയുന്നത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജോസ് കെ.മാണിയും കൂട്ടരും ഇടത് മുന്നണിയിലെത്തിയത്. ജോസിൻ്റെ വരവോടെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വൻ മുന്നേറ്റം കൈവരിക്കാൻ എൽഡിഎഫ് മുന്നണിക്ക് കഴിഞ്ഞു. എന്നാൽ, ഇത്തവണ പാർട്ടിയുടെ പരാജയം കേരള കോൺഗ്രസിൽ ചർച്ചയാകുകയാണ്.
Post Your Comments