Latest NewsKeralaNews

പി പി സുനീറും ജോസ് കെ മാണിയും ഹാരിസ് ബീരാനും ഇനി രാജ്യസഭാ എംപിമാര്‍

ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. പി പി സുനീര്‍, ജോസ് കെ മാണി, ഹാരിസ് ബീരാന്‍ എന്നിവര്‍ രാജ്യസഭാംഗങ്ങളായി. ഇവരെല്ലാവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി ഉത്തരവിറങ്ങി.

Read Also: നടന്‍ ദര്‍ശന്റെ മാനേജര്‍ മരിച്ച നിലയില്‍, ശ്രീധറിന്റെ മരണത്തിന് രേണുകാസ്വാമി കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് സംശയം

രാജ്യസഭതിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് മൂന്ന് മണിയോടെ അവസാനിച്ചിരുന്നു. ഇതോടെയാണ് മൂവരെയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായ പതിമൂന്നിന് നാല് പേര്‍ പത്രിക സമര്‍പ്പിച്ചെങ്കിലും ഒരാളുടെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. തമിഴ്നാട്ടുകാരനായ കെ പത്മരാജന്റെ പത്രികയാണ് തള്ളിയത്. ഇതോടെയാണ് വോട്ടെടുപ്പ് ഒഴിവായത്.

r

 

shortlink

Related Articles

Post Your Comments

Related Articles


Back to top button