Latest NewsNattuvarthaNews

അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം‌

തിരുവനന്തപുരം; അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ 3 പ്രതികൾക്ക് ജീവപര്യന്തവും 66,000 രൂപ വീതം പിഴയും വിധിച്ചിരിക്കുന്നു. ശിക്ഷി‍ക്കപ്പെട്ടവരിൽ 2 പേർ വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിലെ പ്രതികളാണ്. മാണി‍ക്കൽ ഇടത്തറ പിണ‍വുംകുഴി ചാരുവിള പുത്തൻവീട്ടിൽ സജീവിനെ (23) കൊലപ്പെടുത്തിയ കേസിലാണ് മദ‍പുരം സ്വദേശി ബിജു(ഉണ്ണി), സനൽ സി‍‍ങ്(സനൽ), മഹേഷ്‌(അപ്പി മഹേഷ്) എന്നിവരെയാണ്‌ ജില്ലാ അഡിഷണൽ ജില്ലാ ജഡ്‌ജ്‌ സി.ജെ. ഡെന്നി ശിക്ഷിച്ചത്‌.

ബിജുവും, സനൽ സിങും വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിലെ പ്രതികളാണ്. ഇരുവരും കോൺഗ്രസ് പ്രവർത്തകരാണ്. 2008 ജനുവരി 13നാണ്‌ സംഭവം ഉണ്ടായിരിക്കുന്നത്. സജീവ് പിറ്റേ ദിവസം മരണപ്പെടുകയുണ്ടായി. നാട്ടിലു‍ണ്ടായ വിഷയത്തെ ചൊല്ലി സജീവിന്റെ സഹോദരൻ സനൂ‍ജുമായി വാക്ക്‌ തർക്കമുണ്ടായി. പ്രകോപിതരായ പ്രതികൾ ആയുധവുമായി സജീവിന്റെ വീട്ടിലെത്തി അടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. സജീവിന്റെ അച്ഛൻ ശശി, സഹോദരൻ സനൂജ്‌ എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു. 3 പേർക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ്‌ ശിക്ഷ.

സജീവിന്റെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് 15,000 രൂപയും 7 വർഷം തടവും, സജീവിന്റെ അനുജൻ സനൂ‍ജിനെ ആക്രമിച്ചതിന്‌ ഒരു വർഷം തടവും 1000 രൂപ പിഴയുമാണ്‌ ശിക്ഷ. 66,000 രൂപ വീതം ആകെ 1,98,000 രൂപയാണ്‌ 3 പേരും പിഴയായി ഒടു‍ക്കേണ്ടത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ്‌ അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി ടി.ഗീ‍നാകുമാരി ഹാജരായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button