NattuvarthaLatest NewsKeralaNews

ശബരിമലയിൽ സ്‌ത്രീകൾക്ക് പ്രവേശനം നൽകണം, നിലപാടിൽ ഒരു മാ‌റ്റവുമില്ല; ഇടത് മുന്നണിയെ വെട്ടിലാക്കി സി.പി.ഐ നേതാവ് ആനി രാജ

ശബരിമല യുവതീപ്രവേശനം ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഈ വിഷയത്തിൽ ഇടത് മുന്നണിയുടെ നിലപാടിൽ ഒരു മാ‌റ്റവുമില്ലെന്ന് സി.പി.ഐ മുതിർന്ന നേതാവ് ആനി രാജ. ശബരിമല സ്‌ത്രീപ്രവേശനത്തിൽ ഇടതുപക്ഷം നിലപാടിൽ നിന്ന് പിന്നോട്ട് പോകുമെന്ന് തോന്നുന്നില്ലെന്നും സംസ്ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രി സ്‌ത്രീപ്രവേശനത്തെ എതിർത്ത് അഭിപ്രായം പറഞ്ഞാൽ അത് ഇടത് മുന്നണി നിലപാടായി കാണാനാകില്ലെന്നും ആനി രാജ അഭിപ്രായപ്പെട്ടു.

ശബരിമലയിലേത് ലിംഗസമത്വമാണ് വിഷയം. ഇതിൽ ഇടത് പാർട്ടികളുടെ അഭിപ്രായങ്ങൾക്ക് മാ‌റ്റമില്ല. ശബരിമല വിഷയത്തിൽ കോടതിവിധി വന്നശേഷം മാത്രം നടപടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആദ്യം സ്‌ത്രീ പ്രവേശനത്തെ അനുകൂലിച്ചെങ്കിലും പിന്നീട് വിധി വരട്ടെ എന്നാണ് അഭിപ്രായപ്പെട്ടത്. സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു കൊണ്ടുള്ള സുപ്രീം കോടതി പരാമർശത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും, സാമ്പത്തിക സംവരണ വിഷയത്തിൽ സുപ്രീംകോടതി മനുവാദത്തിലേക്ക് മടങ്ങുന്നതായി സംശയിക്കണമെന്നും ആനി രാജ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button