Latest NewsCricketNewsSports

ഇന്ത്യക്ക് തിരിച്ചടിയായി രോഹിതിന്റെയും അയ്യറുടെയും പരിക്ക്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം വെള്ളിയാഴ്ച നടക്കാനിരിക്കെ ഇന്ത്യക്ക് തിരിച്ചടിയായിരിക്കുകയാണ് രോഹിത് ശർമയുടെയും ശ്രേയസ് അയ്യറുടെയും പരിക്ക്. പരിക്കേറ്റ ശ്രേയസ് അയ്യർ പരമ്പരയിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. രോഹിത്ത് പ്ലെയിങ് ഇലവനിൽ കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തമായ സൂചനയില്ല. ഇതോടെ രണ്ടാം ഏകദിനത്തിൽ ടീമിൽ മാറ്റങ്ങൾ വരുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യ മത്സരത്തിനിടെ തോളിന് പരിക്കേറ്റ് പുറത്തായ അയ്യർക്ക് പകരം സൂര്യകുമാർ യാദവിന് അവസരം ലഭിച്ചേക്കും.

നാലാം നമ്പറിൽ അയ്യർക്ക് പകരം മറ്റൊരു ഓപ്ഷൻ ഇന്ത്യയ്ക്കില്ല. ടി20 പരമ്പരയിലെ സൂര്യകുമാറിന്റെ പ്രകടനവും രണ്ടാം ഏകദിനത്തിൽ നിർണ്ണായകമാകും. രോഹിത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. ബാറ്റിങിനിടെ പന്ത് കൈയിൽ തട്ടിയാണ് പരിക്കേറ്റത്. ഇനി പരിക്ക് ഗുരുതരമല്ലെങ്കിലും താരത്തിന് വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button