Latest NewsKeralaNewsCrime

ലഹരിമരുന്നും സ്വർണവും കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

മലപ്പുറം: വഴിക്കടവ് ചെക്ക് പോസ്റ്റ് വഴി ലഹരിമരുന്നും സ്വർണവും കടത്താൻ ശ്രമിക്കവേ രണ്ടുപേർ അറസ്റ്റിൽ ആയിരിക്കുന്നു. പൂക്കോട്ടുംപാടം വലമ്പുറം സ്വദേശി മുഹമ്മദ് ആഷിഖ്, പാലാങ്കര സ്വദേശി മുഹമ്മദ് മിസ്ബാഹ് എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. 71.5 ഗ്രാം എംഡിഎംഎയും 10 ലക്ഷം രൂപ വില വരുന്ന 227 ഗ്രാം സ്വർണവും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം കോട്ടക്കയ്ക്കലിൽ നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റിൽ ആയിരുന്നു. ദേശീയപാതയിലെ സ്വാഗതമാട്ട് തെരഞ്ഞെടുപ്പ് പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിൽ ആയത്. പിടികൂടിയ തുക കോട്ടയ്ക്കൽ പോലീസ് സ്‌റ്റേഷനിലെത്തി എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം ട്രഷറിയിൽ അടച്ചു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിൽ പോലീസും ആദായ നികുതി വകുപ്പും പരിശോധന കർശനമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button