
പാലക്കാട് : മുഖ്യമന്ത്രിയോടെന്ന പോലെയാണ് ജനങ്ങള്‍ തന്നെ സ്വീകരിക്കുന്നതെന്ന് പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന്‍. രാഷ്ട്രീയക്കാരനായിട്ടല്ല മെട്രോമാന്‍ ആയിട്ടാണ് വോട്ടര്‍മാര്‍ കാണുന്നതെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇ.ശ്രീധരന്‍ ഇക്കാര്യം പറഞ്ഞത്.
കുട്ടിക്കാലത്ത് തന്നെ ആര്‍എസ്എസില്‍ എത്തിയിരുന്നു. സ്‌നേഹിതന്‍മാര്‍ വഴിയാണ് ആര്‍എസ്എസില്‍ ചേര്‍ന്നത്. വളരെ അഭിമാനത്തോടെയാണ് ശാഖയിൽ പോയിരുന്നത്. സ്വഭാവഗുണങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ആര്‍എസ്എസിന് നിര്‍ണായക പങ്കുണ്ട്. ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെട്ടപ്പോഴും സംഘടനയുടെ ഭാഗമായിരുന്നുവെന്നും ഇ.ശ്രീധരന്‍ വ്യക്തമാക്കി.
Read Also : കവിതയെഴുതുന്നവരാണോ നിങ്ങൾ ; എങ്കിൽ വായിക്കാതെ പോകരുത്
തന്നില്‍ രാജ്യസ്‌നേഹവും മൂല്യങ്ങളും സൃഷ്ടിച്ചിരുന്നത് ആര്‍എസ്എസ് ആണ്. മെട്രോമാന്‍ ആയിരിക്കുമ്പോഴും ഉദ്യോഗകാലത്തും മനസില്‍ ആര്‍എസ്എസ് ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments