KavithakalNewsEntertainmentEditorialLiterature

കവിതയെഴുതുന്നവരാണോ നിങ്ങൾ ; എങ്കിൽ വായിക്കാതെ പോകരുത്

സാൻ

“ഹിമകണങ്ങളാ പുൽത്തട്ടിലെന്ന പോൽ
കവിതയാത്മാവിൽ ഇറ്റിറ്റു വീഴുന്നു ”

പ്രശസ്ത കവി പാബ്ലോ നെരൂദയുടെ ഏറ്റവും ദുഃഖഭരിതമായ വരികളിലെ ചുള്ളിക്കാടിന്റെ ഈ വിവർത്തനമാണ് ഞാൻ കണ്ടതിൽ വച്ച് കവിതയ്ക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും ഭംഗിയുള്ള വിശേഷണം. മനുഷ്യരാശിയുടെ ഏതോ ഒരു ജീവബിന്ദുവിൽ നിന്ന് കവിത വേരിടുമ്പോൾ ആയാസങ്ങളും ഭാരങ്ങളും മറന്നുപോയവരാണ് നമ്മൾ, വേദനകളിൽ നിന്ന് വരികളെ വാതോരാതെ പ്രതിഷ്ടിച്ചവരാണ് നമ്മൾ, അതേ കവിത ജീവിതത്തിന്റെ ആത്മാവിന്റെ പരിവർത്തനം തന്നെയാണ്.

Also Read:രാജ്യത്തെ റോഡുകളുടെ നിര്‍മ്മാണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് കേന്ദ്രഗതാഗത മന്ത്രാലയം

കവിതയെഴുതാത്തവരായി ആരാണുള്ളത്, പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫിൽ എന്നെ മറന്നാലും എന്നെ മറക്കല്ലേ എന്നെഴുതുന്നവരിൽ തുടങ്ങി വേദന വേദന ലഹരി പിടിക്കും വേദന ഞാനതിൽ മുഴുകട്ടെ എന്ന് പറഞ്ഞവരിലേക്ക് നീളുന്ന എന്തോരം കവികളാണല്ലേ നമുക്കുള്ളത്. കോളേജ് വരാന്തയിൽ ഷേക്സ്പിയർന്റെയും ഷെല്ലിയുടെയും ടൈലറിന്റെയും കവിതകൾ എഴുതിപ്പിടിപ്പിച്ചും ചൊല്ലിയും കടന്നു പോയ എത്ര ഓർമ്മകളാണ് നമുക്കുള്ളത്.
അതേ കവിത ജീവിതമാണ്, ദുഖമാണ് പലപ്പോഴും അതിന്റെ സ്ഥായീഭാവവും.

കവിതകൾ പലപ്പോഴും മനുഷ്യന്റെ നിലനിൽപ്പിന്റെ അടിസ്ഥാനമാണ്. സമരങ്ങളും അതിജീവനവും തുടങ്ങി പ്രണയവും വിരഹവുമെല്ലാം അതിന്റെ തീവണ്ടിയിലെ യാത്രക്കാരാണ്. അപചയം സംഭവിച്ചെന്ന് തോന്നുമ്പോഴൊക്കെ പുതിയ പുതിയ വഴികൾ കണ്ടെത്തിക്കൊണ്ട് കവിത ഇപ്പോഴും മുന്നേറുകയാണ്. ചങ്ങമ്പുഴയും, കുമാരനാശാനും, ഇടപ്പള്ളിയും, അയ്യപ്പപ്പണിക്കരും, ബാലചന്ദ്രൻ ചുള്ളിക്കാടും തുടങ്ങി വീരാൻകുട്ടിയും എം ബഷീറും മോഹനകൃഷ്ണൻ കാലടിയും ടി പി വിനോദുമൊക്കെ അടക്കി വാണുകൊണ്ടിരിക്കുന്ന മലയാളകവിതാലോകത്തിന്റെ ഏറ്റവും ഭംഗിയുള്ള ഒരു തുരുത്തിൽ നിന്നുകൊണ്ട് തന്നെ നമുക്കീ കവിതാദിനം ആഘോഷിക്കാം.

കവിത നിങ്ങളിലുണ്ട്
സ്വപ്നം കാണുമ്പോഴും
സങ്കടപ്പെടുമ്പോഴും
പട്ടിണികിടക്കുമ്പോഴും
സമരം ചെയ്യുമ്പോഴും
പ്രണയിക്കുമ്പോഴുമൊക്കെ
പുറത്തേക്കൊഴുകാൻ
ഒരു മാധ്യമം മാത്രം നിങ്ങളതിന് നൽകിയാൽ മതി.

shortlink

Post Your Comments


Back to top button