KeralaNattuvarthaLatest NewsIndiaNews

പണി മുടക്കി വാട്സ്ആപ് ; കാരണമറിയാതെ ഉപഭോക്താക്കൾ

ലോകമനുഷ്യൻ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന ഒരിടമാണ് സോഷ്യൽ മീഡിയകൾ . ഒരുപക്ഷെ ന്യൂ ജൻ മനുഷ്യരാശിയുടെ നിലനിൽപ്പ് തന്നെ ഈ സോഷ്യൽ മീഡിയകളിലാണെന്ന് പറയേണ്ടി വരും. എന്നാൽ ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനരഹിതമായത് ഉപയോക്താക്കളില്‍ ആശങ്കയുണര്‍ത്തി. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് പ്രശ്‌നം അനുഭവപ്പെട്ടത്. തുടര്‍ന്ന് നിരവധി പേരാണ് ഇക്കാര്യം സോഷ്യല്‍ മീഡയയില്‍ പങ്കുവച്ചത്.

Also Read:ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വ് അം​ഗീ​ക​രി​ക്കു​ന്നു, പ്ര​ശ്ന​മ​ല്ലെ​ന്ന് പ​റ​യു​ന്നി​ല്ല : അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം

എന്നാല്‍ 11.40-ഓടെ പലയിടങ്ങളിലും പ്രശ്‌നം പരിഹരിക്കപ്പെട്ടു. ഫേസ്ബുക്കും പ്രവര്‍ത്തിക്കുന്നില്ലെന്ന് ചില ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. സെര്‍വര്‍ തകരാറാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല. പെട്ടെന്നുണ്ടായ പ്രശ്നം ഓൺലൈൻ ജീവികളായ മനുഷ്യരെ ഒരുപാട് ബാധിച്ചിരുന്നു.

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button