KeralaNattuvarthaLatest NewsNews

ശബരിമല വിഷയത്തിൽ നവോത്ഥാന വേഷം കെട്ടിയാടിയ മുഖ്യമന്ത്രി മാപ്പ് പറയുമോ?; രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിൽ നവോത്ഥാന വേഷം കെട്ടിയാടുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് വാശിയായിരുന്നുവെന്നും, ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞ മാപ്പിനെ ആരും ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയുമോയെന്നും സത്യവാങ്മൂലം തിരുത്തി കൊടുക്കുമോയെന്നും ചെന്നിത്തല ചോദിച്ചു. ഇടത് മുന്നണിയും സര്‍ക്കാരും വികസനവും ക്ഷേമവും മാത്രം പറയുമ്പോള്‍ ശബരിമല വിശ്വാസ വിഷയം ആളിക്കത്തിക്കാനാണ് യു.ഡി.എഫ് ശ്രമം. ശബരിമല ആചാര സംരക്ഷണത്തിനായി പ്രത്യേകം നിയമം കൊണ്ടുവരുമെന്നാണ് യു.ഡി.എഫിന്‍റെ പ്രകടന പത്രികയിലെ പ്രധാന ഉറപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button